Chapter : 36

545 50 8
                                    


* മുഹമ്മദ് നബി

"ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനിൽ നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കിൽ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്തകൂട്ടുകാരന്റെ ഉപമ ഉലയിൽ ഊതുന്നവനെ പോലെയാണ്. നിന്റെ വസ്ത്രം അവൻ കരിക്കും. അല്ലെങ്കിൽ അതിന്റെ ദുർഗന്ധം ഏറ്റുവാങ്ങേണ്ടി വരും."

Adil POV
•••••••••••
ഫ്രഷ് ആയി എന്റെമുറിയിൽ നിന്നും ഇറങ്ങി നേരെ അവളുടെ റൂമിനടുത്തെത്തി ഡോറിൽ മുട്ടി നോക്കിയെങ്കിലും പ്രതീകരണം ഒന്നും ലഭിച്ചില്ല.

അക്ഷമയോടെ വാച്ചിലേക്കും ഡോറിലേക്കും മാറി മാറി നോക്കി വീണ്ടും അവളെ വിളിച്ചു. " ഹന്ന... കം ഔട്ട് യാ..ർ! ഫൈവ് മിനിട്ട്സ് എന്നു പറഞ്ഞിട്ട് ഇപ്പോൾ ഹാഫ് ഏൻ അവറായി. ''

എന്റെ കാത്തിരിപ്പിനു വിരാമം ഇട്ട് ഹന്ന ഡോർ തുറന്ന് പുറത്തു വന്നു.
എന്റെ മുന്നിൽ ഒരുങ്ങി നിൽക്കുന്ന ഹന്നയെ ഒറ്റനോട്ടത്തിൽ ഞാൻ സ്കാനിംഗ് ചെയ്തു.

" ആഹാ, മുൾക്കിരിടം ഒക്കെ  വെച്ചിട്ടുണ്ടല്ലോ "

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.

" ആഹാ, മുൾക്കിരിടം ഒക്കെ വെച്ചിട്ടുണ്ടല്ലോ "

ഞാൻ എന്തോ വലിയ കോമഡി പറഞ്ഞപ്പോലെ അവൾ നിന്നു ചിരിച്ചു.
" ഇത് ഹെഡ് ബാൻഡ് ആണടാ മണ്ടാ"

" മതി മതി! എക്സ്പ്ലനേഷൻ ഒക്കെ പിന്നെ, വി ആർ ഓൾറെഡി ലേറ്റ് വേഗം വാ.. " ഹന്നയുടെ കൈ പിടിച്ച് ഞാൻ ദൃതിയിൽ നടന്നു.

ഡ്രോയിംഗ് റൂമിനടുത്ത് എത്തിയതും എന്റെ കൈ വിടിച്ച് ഹന്ന സെറ്റിയിൽ നിരന്നിരിക്കുന്നവർക്ക് നേരെ കൈ ചൂണ്ടി.

ഹന്നയും ഞാനും ഡ്രോയിംഗ് റൂമിൽ ഇരിക്കുന്ന ഞങ്ങളുടെ പാരൻറ്റസിനെ കണ്ടതും പുറത്ത് ഇറങ്ങാൻ കഴിയാതെ നിന്നു പരുങ്ങി. ഒരു ഭീഖര ജീവിയെ നോക്കുപോലെ മമ്മ എന്നെ തുറിച്ചു നോക്കി.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Tahanan ng mga kuwento. Tumuklas ngayon