Chapter : 43

468 50 35
                                    

Ayan POV
•••••••••••••

ബ്യൂട്ടി പാർലറിലെ ബ്യൂട്ടിഷൻ എനിക്ക് നേരെ നീട്ടിയ പോർട്ട് ഫോളിയോ മറിച്ചു നോക്കി കൊണ്ടിരുന്നു.  പെട്ടന്ന് എന്റെ കണ്ണിൽ ഉടക്കിയ  ഫോട്ടോ കാണിച്ച്  ഇതുമതി എന്ന് കൺഫോർമേഷൻ കൊടുത്ത് ഞാൻ ജോർജിന്റെ അടുത്തേക്ക് പോയി.

"ടാ... നീ അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തില്ലേ " ടെൻഷനോടെ ഞാൻ അവന്റെ മുഖത്ത് നോക്കി.

" നീ ചുമ്മ ടെൻഷവാതെ അവൾ പൊളിക്കും " അവൻ ഓവർ കോൺഫിഡൻസോടെ പറഞ്ഞു.

" ഹാ...! ഒടുക്കം പൊളിച്ചു കയ്യിൽ തരാഞ്ഞാൽ മതി "

"ബീ പൊസറ്റീവ് മാൻ" അവൻ എന്റെ തോളിൽ കയ്യിട്ട് ദൈര്യം തന്നു.

ഞങ്ങൾക്കരികിലേക്ക് വരുന്ന അവളെ കണ്ടതും ജോർജ് വാ പൊള്ളിച്ചു നിന്നു.

" ഡാ ! വായടക്കടാ " ഇളഭ്യനായി ഒരു ചമ്മിയ ചിരിയോടെ അവൻ  എന്നെ നോക്കി.

"അളിയാ... ഇത് ഇവളുതന്നെയാണോ? ഒടുക്കത്ത മെയ്ക്ക ഓവർ ഹോ...! "

"മതി ടാ.. വെളളറക്കിയത് " അവന്റെ കൈയ്യിൽ ഞാൻ തട്ടി പറഞ്ഞു.  എന്നിട്ട് അവളെ  നോക്കി

"പോവം..."

കാറിൽ കയറിതും അവൻ പിന്നാലെ ഓടി വന്ന് വിഡോയിലൂടെ തല അകത്തിട്ട്  എന്റെ ചെവിയിൽ  പിറുപിറുത്തു.

"ടാ....  നിന്നെ വിശ്വസിച്ചു എൽപ്പിക്കാണവളെ , നിന്റെ കൺഡ്രോൾ പോവതെ നോക്കണെ"

"പോടാ പട്ടി ...എന്റെ പേര് ജോർജ്ന്നല്ല " അവനെ നോക്കി ഞാൻ പല്ലിറുക്കിയതും . പിന്നിലെ സീറ്റിൽ നിന്നും അവൾ ജോർജിനെ നോക്കി ചോദിച്ചു.

"എന്താ ജോർജ് ?"

"ഹേയ്.....ശ്രദ്ധിച്ചു വണ്ടിയോടിക്കാൻ പറഞ്ഞതാ "  അവളെ നോക്കി ക്ലോസപ്പിലെ പരസ്യം പോലെ പല്ലിളിച്ചു കാട്ടി . തല തിരിച്ച് എന്നെ നോക്കി കൈ വീശി കാട്ടി വീണ്ടും.

" അപ്പോ ,എല്ലാം പറഞ്ഞപ്പോലെ "

മാളിലെത്തിയത്തും തേടിയ വളളി കാല്ലിൽ ചുറ്റിയ പോലെ എന്റെ മുന്നിൽ അവളു നിൽക്കുന്നു. അവളുടെ നോട്ടം എന്നിലേക്കാണ് എന്നറിഞ്ഞതും ഉള്ളിലെ ഉറങ്ങി കിടന്ന   അഹങ്കാരം  മൊട്ടിട്ടു.  ശൃംഖാരത്തോടെ അവളെ നോക്കി ഞാൻ ചിരിച്ചു. 

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Donde viven las historias. Descúbrelo ahora