chapter: 22

837 81 16
                                    

അല്ല ; ഏത് അർത്ഥത്തിലാണ് ആദി മിസ്റ്റർ അയാൻ ആസിഫിനെ brother എന്നു പറഞ്ഞത്ത്. ആഷിഖ് അങ്കിളിനും നഫീസ ആൻറ്റീക്കും ആദി മാത്രമാണല്ലോ ഉളളത് പിന്നെ ഏത് കേറോഫിലാണ് brother എന്ന് വിളിച്ചത്.

wait ... അല്ല റിയ, ആക്ച്വലി നിന്നെക്കെന്ത പറ്റിയത് .കുറെ നേരമായലോ മിസ്റ്റർ അയ്യാൻ ആസിഫിന്റെ Bio data തപ്പി നടക്കാൻ തുടങ്ങിയിട്ട് ഇത്ര തിരക്കിട്ട് അന്വേഷിക്കാൻ മാത്രം അയാൾ നിന്റെ ആരാ?
എന്റെ ഉളളിൽ നിന്നും ആരോ എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു.

ആരായാലും എനിക്കെന്താ , ഹും!

സ്വയം പറഞ്ഞ് മിസ്റ്റർ അയാൻ ആസിഫിനെ കുറിച്ച് അറിയാനുളള എന്റെ ആകാംശകളെയും അതിലുപരി എന്നിൽ വിടരുന്ന വികാരങ്ങളെയും മറച്ചുവെക്കനായി ഫോണിലേക്ക് ശ്രദ്ധ കേന്ദ്രിഗരിച്ചു.

ഫോണിലൂടെ ആദിയും ഹന്നയും ഞാനുമുളള ഫോട്ടോസുകൾ ഓരോന്നും സ്വയ്പ് ചെയ്യ്ത് നോക്കി കൊണ്ട് കതകിൽ ശക്തിയിൽ ആഞ്ഞു മുട്ടി .

ട്ടക്ക്.... ട്ടക്ക്.......

ആഹ്....
ഒരു ഞെട്ടലോടെ ഞാൻ ആ ശബ്ദത്തിൻ ദിശയിലേക്ക് നോക്കി. കൈപത്തി ഉപയോഗിച്ച് വലംകണ്ണ് പൊത്തിപ്പിടിച്ച് ദേഷ്യത്തോടെ നിൽക്കുന്ന മിസ്റ്റർ അയാൻ ആസിഫിനെ കണ്ടപ്പോഴാണ് എന്റെ അബദ്ധത്തെ പറ്റി ഞാൻ ബോധവതിയായത്.

സോറി ...സോറി... !

ഒരു ഏറ്റുപറച്ചിലിനു പ്രസക്തിയിലെന്നറിഞ്ഞിട്ടും ഞാൻ വിക്കി വിക്കി പറഞ്ഞു.
ഞാ... ഞാൻ.... കണ്ടില്ല,

എന്ത് ചെയ്യണമെന്നറിയാതെ പരിങ്ങലോടെ ഞാൻ അയാളെ നോക്കി. അതെ പോസിഷനിൽ നിന്ന് കൊണ്ട് ഒറ്റ കണ്ണിലൂടെ എനെ നോക്കുന്നുണ്ടായിരുന്നു. ഞാൻ നിരീക്ഷിക്കുന്നുണ്ടെന് മനസ്സിലാക്കിയതോടെ അയാൾ വീണ്ടും ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി.

ആഹ്....

മൊത്തത്തിൽ ഒരു കളളത്തരം മണക്കുന്നുണ്ടെങ്കിലും എന്റെ അശ്രദ്ധയാണ് ഇതിനു പിന്നിൽ എന്ന ധാരാണയുളളതിനാൽ ഞാൻ പരമാവധി സൗമദ്യയിൽ ബെഡിൽ ഇരിക്കാൻ പറഞ്ഞു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Donde viven las historias. Descúbrelo ahora