"ജെസീ...
"sorry dear ...
ജെസീ വാച്ചിലേക്ക് നോക്കി കൊണ്ട്
we are already Late... "ഒരു നിമിഷം മടിച്ചു നിന്ന എന്നോടായി ഡ്രൈവർ
"ഹലോ ! സ്വപ്നം കാണല് പിന്നിടാവാം"
കളിയാക്കി കൊണ്ട് ആയാൾ വീണ്ടും തുടർന്നു.
"ഒന്നു വേഗം കേറു മേഡം"ജെസിയുടെ കസിനാണ് ഡ്രൈവർ റോൾ ഏറ്റെടുതിരിക്കുന്നത് എന്നു അറിഞ്ഞപ്പോഴാണ് ദേഷ്യത്തിനു ഒരു അയവു വന്നതു തന്നെ.
അലെങ്കിലും നിയന്ത്രണം വിട്ട പട്ടത്തെ പോലെയാണ് മനസ്സ് . എല്ലാത്തിനോടും ദേഷ്യവും വെറുപ്പും ഇനി എന്നാണ് പഴയ പോലെ ചിരിക്കാനും ഉള്ള തുറന്നു സന്തോഷിക്കാനും കഴിയുക.
'' പേര് റിയ റസാഖ് അല്ലേ "
സംശയഭാവത്തിൽ ജെസിയുടെ കസിൻ ചോദിച്ചു.
ഉം.. അതെ എന്ന അർത്ഥത്തിൽ മൂളിആയാൾ വീണ്ടും തുടർന്നു
"എന്റെ പേര് ജോർജ് . അല്ല അബൂദാബിയിൽ എവിടാ...""മൂറുർ സ്ട്രീറ്റ് " ഞാൻ മറുപടി പറഞ്ഞു.
" ആഹാ !അവിടെ ഒരു അയാൻ ആസിഫ് എന്നാളെ അറിയ്യോ ? എന്റെ ചങ്ങാതിയാ. ആൾ Singer കൂടിയാ"
എന്റെ ഹൃദയം പടപടന്നു മിടിച്ചു. തൊണ്ടയിടറി വല്ലാത്ത പിരിമുറുക്കം പോലെ
"ജെ.. ജെസീ... വെളളം " ' വിക്കി വിക്കി ഞാൻ ചോദിച്ചു.
അവൾ വെളളത്തിന്റെ ഭോട്ടിൽ എനിക്കു നേർക്കു നീട്ടീ. വളരെ പ്രയാസപ്പെട്ടുകൊണ്ടു ഞാൻ കുടിച്ചിറക്കി. എന്റെ ഭാവവ്യത്യാസം അവളിലും പരിഭ്രാന്തി ഉണ്ടാക്കി .
"എഞ്ഞ പറ്റിടീ... "
"ഒരു ചെറിയ തലവേദന ഒന്നു മയങ്ങിയാൽ ശരിയാവും"
ജോർജിന്റെ ചോദ്യങ്ങിൽ നിന്നും ഒഴിഞ്ഞു മാറാൻ ഞാൻ കണ്ടെത്തിയ വിദ്യയാണ് ഈ തലവേദന.
ഹെഡ് റെസ്റ്റിൽ തല വെച്ചു മിഴികൾ പൂട്ടി. ഓർമ്മക്ൾ തിരമാല പോലെ അലയുകയാണ് മനസ്സിൽ.
അയാൻ ആസീഫ് അല്ല അയനു അങ്ങനെ വിളിക്കാൻ ആയിരുന്നു അവനിഷ്ടം. എല്ലാവരുടെയും പ്രിയ താരം. ഭംഗി കൊണ്ടും പാട്ടു കൊണ്ടും വശീകരണ ശക്തി ജന്മനാൽ കിട്ടയവൻ.
India social cultural centre ലെ Musical night Program ൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. പപ്പ assistant general secretary ആയതു കൊണ്ട് കൂടികാഴ്ച വളരെ എളുപ്പമായിരുന്നു.** ** ** ** ** ** ** **
ESTÁS LEYENDO
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...