Chapter 21

905 86 15
                                    

Allhamdullila , (s.w.t) always blessing me .The day change my life. Even from the start, I knew u were the perfect one for me.u r my everything, today and always.from the bottom of my heart, I wish u this togetherness and love in life long ahead.happy wedding anniversary dear...

●●●●●●●●●●●●●●●●●●●●●●●●●●●●●
OMG! ഇയാൾ എന്താ ഇവിടെ , ഇനി ആദിയുടെ ഫ്രണ്ട് ആണോ, അതോ നഫീസ ആൻറ്റീയുടെ ഫാമലിയിലെ ആരെങ്കിലും. എന്റെ മനസ്സിനോട് ഒരു നൂറ് ചോദ്യങ്ങൾ ചോദിച്ച് കൊണ്ട് ഞാൻ അലറി വിളിച്ചു.

ആദ്യം ഒരു സംശയത്തോടെ എന്നെ നോക്കി പിന്നെ നിറത്താതെയുളള എന്റെ അലർച്ചയിൽ സ്വാന്തനം നൽകി കൊണ്ട് അയാൾ എന്നോട് പറഞ്ഞു.

"ഓക്കെ chill, Relax .... "

തല ഉയർത്തി അയാളെ നോക്കിയതിനു ശേഷം വീണ്ടും അലറി കരയാൻ തുടങ്ങി.

ഹോ! just Shut up എന്റെ അസഹ്യയമായ ശബ്ദം അയാളെ ദുഷ്പ്പിച്ചതുകൊണ്ടാവാം, ഇരു കൈകൾ കൊണ്ട് ചെവി പൊത്തി അയാൾ കോപിതനായി പറഞ്ഞു.

ഞാൻ അല്പം ശാന്തത പാലിച്ച് അയാളെ നോക്കി.

ഓക്കെ, Listen ഞാൻ ബാൽക്കണിയിൽ നിന്നോളളാം,താൻ ഡ്രസ്സ് change ചെയ്തോളു.

അയാളെയും ആ ചിത്ര ചില്ലാർന്ന ബാൽക്കണിയുടെ ഡോറും മാറി മാറി നോക്കി ഞാൻ പറഞ്ഞു.

No! No!

ഞാൻ ഊഹിച്ചതു എന്റെ മുഖത്തു നിന്നു വായിച്ചറിഞ്ഞതുപോലെ അയാൾ എന്നോട് പറഞ്ഞു.

Look! ഇതു transparent ഗ്ലാസ്സ് അല്ല .

ഇനിയെല്ലാം തന്റെ ഇഷ്ടം എന്നർത്ഥത്തിൽ ഒറ്റ പിരികം ഉയർത്തി അയാൾ എന്നെ നോക്കി . ഞാൻ സമ്മതാർത്ഥത്തിൽ തലയാട്ടിയതും, അയാൾ നീങ്ങിയ ഉടൻ ഞൊടിയിടയിൽ എന്റെ കൈയിലെ ടീ ഷർട്ട് ധരിച്ച് ,ആ മുറിയിൽ നിന്നും ജീവനും കൊണ്ടോടി .

നിലവിളി കേട്ട് കിച്ചണിൽ നിന്നും ഓടിയെത്തിയ നഫീസ ആൻറ്റീയും ആദിയും എന്നെ അടിമുടി സൂക്ഷിച്ചു നോക്കി. എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖവും കിതച്ചു കൊണ്ടുളള നിൽപ്പും കണ്ട ആൻറ്റീ വാത്സല്യത്തോടെ ചോദിച്ചു.

എന്താ മോളെ ,എന്തു പറ്റി

ഇത്രയും കാലാം ദിവ്യതയോടെ കാത്തു സൂക്ഷിച്ച് നഷ്ടമായ മാനത്തെ കുറിച്ചാണോ ,ഒരു ബാധപോലെ എന്നെ പിന്തുടരുന്ന ആയാളെ കുറിച്ചാണോ , ഞാൻ പറയേണ്ടത് എന്താണെന്നറിയാതെ മിഴിച്ചു നിന്നു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Hikayelerin yaşadığı yer. Şimdi keşfedin