കുന്നിൽ മുകളിലായി നിൽക്കുന്ന ആശുപത്രിയുടെ പേര് കാറിൽ ഇരിന്നു ആ വലിയ കവാടത്തിന്റെ അഴികളിലൂടെ തുടിക്കുന്ന ഹൃദയവുമായി ഞാൻ വായിച്ചു.' MES പെരുന്തൽമണ്ണ '
മെയിൻ ഗേറ്റ് കഴിഞ്ഞ കുറച്ചു നിങ്ങിയുളള വഴിയിലൂടെയാണ് ഹോസപ്പിറ്റലിലേക്ക് പ്രേവേശിച്ചത്. ഒരു കുന്നിൻ പ്രേദേശമായതിനാൽ കുറച്ചു പ്രയാസാപ്പെട്ടുകൊണ്ടാണ് ഹോസ്പ്പിറ്റലിനടുത്ത് എത്തിയത്.
രോഗികൾ കൊണ്ടും വാഹനങ്ങൾ കൊണ്ടും തിക്കും തിരക്കും നിറഞ്ഞ ഹോസ്പ്പിറ്റലിന്റെ കാർ പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത് ഹോസ്പിറ്റലിന്റെ പടവുകൾ കയറുമ്പോൾ ക്ഷമ നശിച്ച ജോർജ് എന്റെ വഴി തടസ്സപ്പെടുത്തി അല്പം ദേഷ്യത്തോടെ ചോദിച്ചു.
" നിന്റെ തൊണ്ടയിൽ എന്താ ,എല്ലു കുടുങ്ങിയ അതേ ചെവി അടിച്ചു പോയാടാ "
വഴിയിൽ ഉട നീളം അവന്റെ ചോദ്യങ്ങൾക്കു മറുപടി പറയാത്തതിന്റെ ദേഷ്യം ആ മുഖത്ത് വ്യക്തമായിരുന്നു.
എന്ത് തല പോണ കേസാണെങ്കിലും നമ്മുക്ക് deal ആക്കാം, നീ ഒന്നു വാ തുറന്നു പറയടാ"
സൗമ്യതയിലുളള അവന്റെ ചോദ്യം കേട്ട് അത്രയും നേരം അടക്കിപിടിച്ച എന്റെ ചിരി പൊട്ടി വീണു.
ഹ ... ഹ...
ഒന്നും മനസ്സിലാവാതെയുളള അവന്റെ അന്തംവിട്ട നിൽപ്പ് കണ്ട ഞാൻ ഈ ചിരിച്ചു ചിരിച്ചു മണ്ണുകപ്പുന്ന അവസ്ഥയിലായി. അവനെ കൂടുതൽ അസ്വസ്ഥനാക്കാതെ വന്ന കാര്യം ഞാൻ അവനോട് അവതരിപ്പിച്ചു. അത് പറയുമ്പോൾ എന്റെ മുഖത്ത് വിടർന്ന നാണാവും പരിവേശ്യനായതും പറഞ്ഞ് മെഡിക്കൽ കോളേജിന്റെ അടുത്ത് എത്തും വരെ അവൻ എന്നെ കളിയാക്കാൽ തുടർന്നുകൊണ്ടെയിരുന്നു.
ജോർജിന്റെ ഉച്ചത്തിലെ കളിയാക്കാൻ കാരണം മെഡിക്കൽ കോളേജിൽ നിന്നും ഹോസപ്പിറ്റലിലേക്ക് പോകുന്ന മെഡിക്കൽ വിദ്യാർത്ഥിനികൾ ഞങ്ങളെ അടിമുടി വീക്ഷിച്ചു കൊണ്ട് നടന്നു.
"ടാ മതിടാ,
എന്റെ കൈ മുട്ട് കൊണ്ട് ജോർജിന്റെ കൈയിൽ ഇടിച്ചു കൊണ്ട് ഞാൻ പറഞ്ഞു
ഗേൾസ് ഒക്കെ നോക്കുന്നു "
YOU ARE READING
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...