Chapter:11

953 80 8
                                    

ട്രോളിയുമായി പാർക്കിംങ് ഏരിയയിലേക്കു നടന്നു. പജേറോയുടെ ഡിക്ക് തുറന്നു കൊണ്ട് ആദി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ട്രോളി അവനു എൽപ്പിച്ച് കാറിൽ കയറി.

"ടിക്കറ്റ് ,പാസപോർട്ട് എല്ലാം എടുത്തില്ലേ "

ഡ്രൈവർ സീറ്റിൽ ഇരുന്നു കൊണ്ട് അരുൺ ഒരിക്കൽ കൂടി ഉറപ്പു വരുത്തി.

" ഉം "

ആദിയെ പോലെ എല്ലാവരുമായി എളുപ്പത്തിൽ ചങ്ങാത്തത്തിലാവാനുളള കഴിവ് എനിക്കില്ല. വിരലിൽ എണ്ണാവുന്ന സുഹൃത്തക്കളെ എനിക്ക് ഉളളു.
ദുബായിലെ എന്റെ വിശ്വസ്ത സുഹൃത്താണ് അരുൺ. അവനാണ് എനിക്ക് ഈ ബുദ്ധി പറഞ്ഞു തന്നതു തന്നെ. ഇത് എന്റെ അവസാന ശ്രമമാണ് ഇതിലൂടെ റിയയെ ലഭിച്ചിലെങ്കിൽ, അവൾ എന്റെ സ്വപ്നങ്ങളിൽ മാത്രമായി ഒതുങ്ങും.

എന്റെ എല്ലാ സന്തോഷത്തിലും ദു:ഖത്തിലും എപ്പോഴും ആദി ഉണ്ടായിരുന്നു. എന്റെ ലക്കി സ്റ്റാർ കൂടിയാണ് ആദി, അവൻ കൂടെയുളളപ്പോൾ എല്ലാം എളുപ്പം കൈകളിൽ എത്തും.ഈ യാത്രയിൽ അവനും കൂടി ഉണ്ടായിന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.

എയർപോർട്ടിന്റെ എൻട്രൻസ് വരെ ആദി എന്നെ പിതുടർന്നു.

"ഇക്കാക്ക, വിഷ് യു ഓൾ ദ ബെസ്റ്റ്"

ഹഗ്ഗ്ചെയ്യ്തു പുറത്തു തട്ടി കൊണ്ട് അവൻ പറഞ്ഞു. അവന്റെ പക്വത നിറഞ്ഞ പെരുമാറ്റം ആശചര്യത്തോടെ ഞാൻ നോക്കി നിന്നു.

" താങ്കാസ് ബ്രോ"

ട്രോളി തളളിക്കൊണ്ട് അവർക്കു നേരെ കൈവീശി .ട്രോളി ലേഗേജിൽ ഇട്ട്, ബോഡി പാസും ലാപ്ടോപുമായി നടന്നു .

ഇരുവശങ്ങളിലും പ്രകാശ ശോഭിതമായ ഷോപ്പുകൾ,ഗോൾഡ് ഷോപ്പിനെ ലക്ഷ്യമാക്കി ഞാൻ നടന്നു.

നേർത്ത ചെയനിൽ ഹാങ്ങ് ചെയ്തിരിക്കുന്ന റോസും വെളളയും കല്ലുകൾ പതിച്ച ഫ്ലവർ ഷെയ്പ് പെൻറ്റൽ സെറ്റ് , ചിലുകൂടാരത്തിലൂടെ ഞാൻ വീക്ഷിച്ചു കൊണ്ടിരുന്നു.

ഒരു നിമിഷം അവളണിയുന്നതും സങ്കൽപ്പിച്ചു നിന്ന എന്നോടായി സെയ്ൽസ് മാൻ

"Excuse me Sir! what you want?"

" show me this one "

എന്റെ പ്രാണേശ്വരിക്കായി ഓർണമെൻസ് കൈകളിൽ എടുത്തു കൊണ്ട് .

" Pack this "

അവൾക്കു സമ്മാനിക്കാനായി വാങ്ങിയ ജ്വല്ലറി ലാപ്ടോപ് ബാഗിൽ ഭന്ത്രമായി വെച്ചു.

●●●●●●●●●●●●●●●●●●●●●●●●●●●●●

ചിലട്ട ജാലകത്തിൽ കൂടി നിരത്തിയിട്ട വിമാനങ്ങളെ അക്ഷമയാൽ നോക്കി നിന്നു. ടെർമിനൽ ഒന്നിലൂടെ കൊച്ചിയിലേക്കുളള എമിറേറ്റസ് ഫ്ലയ്റ്റിൽ കയറി. ബിസ്നസ് ക്ലാസിലെ സെക്കൻറ്റ് റോയിലെ വിൻഡോ സീറ്റലൂടെ വിളക്കുകളാൽ നിറഞ്ഞ ദുബായ് നഗരത്തിന്റെ മനോഹാരിത ഉറ്റു നോക്കി.

അവളിൽ നിന്നുളള പ്രതികരണം എന്താവും എന്നതിൽ ഞാൻ അസ്വസ്ഥനായി. ഈ യാത്രയിലൂടെ കൈവീട്ടു പോയതെല്ലാം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഈ ലോകത്തെ ഏറ്റവും സന്തോഷവാനും ഭാഗ്യവാനും ഞാനായിരിക്കും . പക്ഷേ ദൈവം എല്ലാ സൗഭാഗ്യങ്ങളും ഒരുമ്മിച്ചു നൽകില്ലലോ.

യാ അളളാഹ് ഇനിയുംനീ എന്നെ പരീക്ഷിക്കരുതെ , അതു താങ്ങാനുളള കരുത്ത് എനിക്കു നഷ്ടമായിരിക്കുന്നു. ടെൻഷൻ കാരണം ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണത്താൽ ഞാൻ അറിയാതെ മയങ്ങി.

●●●●●●●●●●●●●●●●●●●●●●●●●●●●●

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now