ഇന്നലെ കൂടി ഷിഹാസിന്റെ വരവിനെ പറ്റി ഞാൻ ഷഫ്നയുടെ അടുത്ത് തിരക്കിയപ്പോൾ
''ഇല്ല ,ഇൻറ്റൺഷിപ്പിനിടയിൽ ഇക്കുന്ന് വരാൻ പറ്റില്ല ." എന്ന അവളുടെ മറുപടി ഞാൻ ഓർത്തെടുത്ത് അവനെ മിഴിച്ചു നോക്കി കൊണ്ടിരുന്നു."താൻ എന്നെ നോക്കി കൊല്ലോ?"
മുഖത്തെ കണ്ണട മാറ്റി നീളമുള്ള പാതി മയങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി എന്നെ നോക്കി അവൻ മന്ദഹസിച്ചു.
എന്റെ മുഖത്ത് പ്രതിഫലിച്ച ചമ്മൽ അവനെ കാണിക്കാതിരിക്കാൻ ഞാൻ തിരിഞ്ഞു നിന്നു മുന്നോട്ടേക്ക് നടന്നു. എന്നെ ഫോളോ ചെയ്യ്ത് ഒപ്പം അവനും കൂടി.
" റിയാ..."
അവൻ എന്നെ വിളിച്ചപ്പോൾ ചോദിഭാവത്തിൽ ഞാൻ അവനെ നോക്കി. എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
"യൂ ലുക്ക് സോ ബ്യൂട്ടിഫുൾ "
നന്ദി സൂചകമായി ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ വീണ്ടും നടന്നു.
അവന്റെ മാറ്റമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. ഷോൾഡറോളം നീണ്ടു കിടന്നിരുന്നു അവന്റെ നീളൻ മുടിയെല്ലാം ക്രോപ്പ് ചെയ്യ്ത്. എപ്പോഴും ക്ലീൻ ഷേവ് ചെയ്യ്ത് വെട്ടിവെടുപ്പാക്കുന്ന മുഖത്ത് അങ്ങ് ഇങ്ങായി പടർന്ന കുറ്റി താടിയും മീഷയും, കൂടാതെ പക്വതയേറിപ്പിക്കുന്ന ആ കണ്ണടയും ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരത്ത പുരുഷൻ ആയി മാറിയിരിക്കുന്നു.
ESTÁS LEYENDO
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...