Chapter :27

729 68 14
                                    

A/N
എന്റെ sorry കേട്ട് നിങ്ങളും പറഞ്ഞ് ഞാനും മടുത്തു സ്ഥിതിയ്ക്ക് ആ ഭംഗിവാക്ക് ഞാൻ പിൻവലിച്ചിരിക്കുന്നു. ഞാൻ ഒരു Proper writer അല്ലാത്തതുകൊണ്ടും എന്റെതായ ചില തിരക്കുകൾ നിലനിൽക്കുന്നതു കൊണ്ടും എനിക്ക് update ൽ regularity തുടരാൻ കഴിയില്ല എന്നതാണ് സത്യം. ഞാൻ Respect ചെയ്യുന്ന എന്റെ എല്ലാ വായനക്കാർക്കും ഇത് സമർപ്പിക്കുന്നു.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

ജെസിക്കു വന്ന കോളിനു പിന്നിലെ അവൾ കാൻറ്റിംങ്ങ് വിട്ടു.

വേണു സാറിന്റെ പീരിഡ് അവസാനിക്കാൻ ഇനിയും അരമണിക്കൂർ ഉളളതിനാൽ ഞാനും നിഹാലും കാൻറ്റിംങ്ങിൽ തന്നെ തട്ടിമുട്ടി നേരം കഴിച്ചുകൂട്ടി.

കൃത്യം അരമണിക്കൂർ കഴിഞ്ഞപ്പോൾ, മടി പിടിച്ചു നിന്ന എന്റെ കൈ തണ്ടിൽ ബലമായി പിടിച്ച് വലിച്ച് നിഹാൽ മുന്നോട്ട് നടന്നു.

"നിഹാൽ നീ കൈ വിട് ഞാൻ വന്നോളം "

പിടിവിടിയിക്കാനുളള എന്റെ ശ്രമം തുടർന്ന് കൊണ്ട് ഞാൻ കേണു.
പടവുകൾ ഇറങ്ങി വരുമ്പോഴാണ് ഞാൻ അവനെ കണ്ടത്. കാൻറ്റിംങ്ങ് എൻട്രസിനോട് ചേർന്നു കിടക്കുന്ന ജ്യുസ് കോർണറിലെ മേശക്കരികിൽ ഇരുന്ന് ജ്യുസ് കുടിക്കുകയായിരുന്നു.
അവന്റെ കണ്ണുകൾ എന്നേയും തിരിച്ചറിഞ്ഞു.

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. ആ കണ്ണുകളിലെ കാന്തിക ശക്തിയിൽ ഞാൻ സ്വയം മറന്നു നിന്നു . നീണ്ടു നിന്ന നോട്ടത്തിനൊടുവിൽ ഞാൻ എന്റെ കണ്ണുകൾ പിൻവലിച്ചു.

ആദ്യം അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ നിന്ന് അമർഷം നിറഞ്ഞ ഭാവമാറ്റം എന്നിൽ ഭയപാട് ഉണ്ടാക്കി. അവൻ എന്റെ കൈതണ്ടിയിൽ പതിഞ്ഞ നിഹാലിന്റ കൈയിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി.

അന്ന് പൂർവ്വ വിദ്യാർത്ഥി സംഘകമത്തിന് അയാനിൽ ഉടലെടുത്ത അതെ നോട്ടം , അതെ അമർഷം , എന്റെ കാലുകൾ എന്തെനില്ലാതെ വിറച്ചു കൊണ്ടിരുന്നു.

ചലനമറ്റു നിന്ന എന്നെ ബലമായി നിഹാൽ മുന്നോട്ടു വലിച്ചതും, അവന്റെ പുറകിലായി എന്റെ ശരീരം ചെന്നു ഇടിച്ചതും ഒരുമിച്ചായിരുന്നു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now