Chapter : 41

540 44 4
                                    

പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു. ഗാർഡനോട് ചോർന്ന് കിടക്കുന്ന വെളള പെയ്ന്റ്റ് നിറത്തിലുളള മര ബെഞ്ചിനരികിൽ പോയി വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു.

നറുമണത്താൽ പൂത്തു വിടർന്നു നിൽക്കുന്ന ആ പൂക്കൾക്കു പോലും എന്റെ മനോഭാവത്തെ നിയന്ത്രിക്കാൻ ആയില്ല. അവന്റെ ചിന്തകൾ എന്റെ ആസ്വാദനശേഷിയെ പോലും ഭംഗം വരുത്തിയിരിക്കുന്നു. ഒരു ദീർഘശ്വാസം എടുത്ത് എല്ലാം മറക്കാനായി ആ ചുവന്ന റോസപുഷ്പങ്ങളെ നോക്കി .

അതെ, ചുവപ്പ് എനിക്ക് ലഹരിയാണ്. ചുവന്നറോസാപുഷ്പക്കളോട് എനിക്ക് അടങ്ങനാവാത്ത പ്രണയവും.
അന്ന്, അവൻ എനിക്ക് നൽകിയ പനിനീർ പൂക്കളവാം എന്റെ ഹ്യദയത്തിൽ ചുവപ്പിനിത്ര സ്ഥാനമേകിയത്.

എന്റെ പിറകിൽ നിന്ന് ചെവിയിൽ ആരോ മൃദുവായി മൊഴിഞ്ഞു.
"സോറി...."

എന്റെ മുഖം വിളറിയതും ശരീരം തളരുന്നതും ഞാൻ ഒരോ വേഗത്തിൽ അറിഞ്ഞു. എന്റെ മൂക്കിലൂടെ തുളച്ചു കയറുന്ന ആ മത്ത് പിടിപ്പിക്കുന്ന പെർഫ്യൂമിന്റെ ഗന്ധത്തിലൂടെ മുഖം തിരിക്കാതെ തന്നെ അവനെ ഞാൻ തിരിച്ചറിഞ്ഞു.

പാൻറ്റസിന്റെ പോക്കറ്റിൽ കയ്യിട്ട് വളരെ ശാന്തതയോടെ ബെഞ്ചിൽ എന്റെ അരികലായി അവൻ വന്നിരുന്നു. എന്റെ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് ഏകാന്തമായ ഒരന്തരീക്ഷമാണ്.

അവന്റെ സാന്നിദ്ധ്യം എനിൽ വെല്ലാത്ത അസ്വസ്ഥ സൃഷ്ടിച്ചു. അവന്റെ മുഖത്ത് പോലും നോക്കാതെ ഞാൻ ചാടിയെണിറ്റു നടന്നു. പക്ഷേ പിന്നിൽ നിന്നും എന്തോ എന്നെ ശക്തമായി വലിക്കുന്നത് പോലെ. അവന്റെ കൈയുടെ ബലത്തിൽ എന്റെ കൈ ഞെരിഞ്ഞമർന്നു.

"കൈ വിട് "
അവന്റെ കൈയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ട് ദേഷ്യപ്പെട്ടു.

പ്രേമാമൃതമായി എന്നെ നോക്കി, അവന്റെ ചുണ്ടിൽ ആരേയും മോഹിപ്പിക്കുന്ന ചിരി വിടർന്നു. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. അവന്റെ ചിരിയിൽ ഞാൻ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം മടിച്ചു നിന്നു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Tahanan ng mga kuwento. Tumuklas ngayon