Chapter : 42

619 61 42
                                    

Riya POV
•••••••••••

നെഫിസൻറ്റിയുടെ വീട്ടിൽ നിന്ന് തിരികെ വരുന്ന വഴിക്ക് ജെസി അവളുടെ വീട്ടിലേക്കും നിഹാൽ അവന്റെ കൊച്ചിയിലെ കസിൻന്റെ വീട്ടിലും ഞാൻ റിസോർട്ടിലേക്കും യാത്രയായി.

അയ്യാനുമായുള്ള ആ സംഭവം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിരിക്കുന്നു. നിശ്ബതമായി ആ റിസോർട്ടിന്റെ വഴിയോരങ്ങളിൽ നടന്ന് നീങ്ങുമ്പോൾ ഏകന്തത ഒരു നിഴലിനെ പോലെ എന്നെ പിന്തുടർന്നു കൊണ്ടിരുന്നു. ഒരു തടവറയായിരുന്ന ആ ഏകന്തത എന്റെ തോഴനായി. അത് എന്നെ സ്വപ്നങ്ങളുടെ ലോകത്തേക്കു കൈപിടിച്ച് കൊണ്ടുപോയി.

പാൻസിന്റെ പോക്കറ്റിൽ വൈബ്രേറ്റ് ചെയ്യുന്ന ഫോൺ എന്റെ ശ്രദ്ധയെ പിടിച്ചെടുത്തു.

"ഹലോ..റിയാ....! ഞാൻ ഹാഫ് ഏൻ അവറിനുള്ളിൽ പിക്ക് ചെയ്യാൻ എത്തും അപ്പോഴെക്കും റെഡിയായി ഇരുന്നോളു. ഓക്കെ ബൈ "

ഫോൺ എടുത്തതും മറുവശത്ത് നിന്ന് ഒറ്റ ശ്വാസത്തോടെ ആദി പറഞ്ഞു നിർത്തി.

നീണ്ട ട്രാഫിക്ക് കുരുക്കിനു ശേഷം ലുലു മാളിന്റെ പാർക്കിംഗ് ഏരിയയിൽ കാർ നിശ്ചലമായി. കാറിൽ നിന്ന് ഇറങ്ങാതെ വിഡോയിലോടെ മിഴിച്ചു നോക്കുന്ന എന്റെ വശത്തെ ഡോർ തുറന്ന് എന്നെ നോക്കി അവൻ പറഞ്ഞു.

"വാ.. ഇറങ്ങ് "

മാളിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ടപ്പോഴാണ് ഇന്ന് സൺഡേയാണ് എന്ന് ഓർമ്മവന്നത്.

എന്നെ അതിശയിപ്പിച്ചു കൊണ്ട് എല്ലാവരും എൻറ്റർടൈമെന്റ്റ് സോണിൽ എന്നെയ്യും പ്രതീക്ഷിച്ചപ്പോലെ നിൽക്കുന്നുണ്ടായിരുന്നു.

ജെസിയുടെ കൂടെ നിൽക്കുന്ന ഒരു പതിനേഴ് പതിനെട്ട് പ്രായം തോന്നിക്കുന്ന പയ്യന്നെ നോക്കുന്നത് കണ്ട ജെസി എന്നെ നോക്കി അവനെ പരിജയപ്പെടുത്തി.

"ഇതാണ് എന്റെ മരങ്ങോടൻ ജെറി "

ജെസിയുടെ വാക്കുകളിലൂടെ മാത്രം കേട്ടു പരിജയമുള്ള അവനെ ഇമ്മവെട്ടാതെ ഞാൻ നോക്കി. കുട്ടിത്തം മാറത്ത മുഖം പാതി കവർ ചെയ്യ്തു കിടക്കുന്ന മുടി.പിന്നിലേക്ക് കോതി അവൻ കലിപ്പോടെ അവളെ നോക്കി.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Donde viven las historias. Descúbrelo ahora