Chapter: 17

822 70 4
                                    

വീർപ്പ് മുട്ടിക്കുന്ന formaldehydeന്റെ മണം മൂക്കിലുടെ തുളച്ചു കയറി.
കഴിഞ്ഞ തവണ്ണ anatomy ക്ലാസിൽ dead ബോഡി കണ്ട് ദേഹമാസകലം മരവിച്ച് ഭോദക്ഷയം സംഭവിച്ചത് ഓർത്തപ്പോൾ കയ്യുംകാലും വല്ലാതെ തളർന്നു .

ആ മരവിച്ച ശരീരത്തെ വട്ടം ചുറ്റി എല്ലാവരും നിൽക്കുമ്പോൾ ഞാൻ മാത്രംഒരു പടി പിന്നിലായി നിന്നു. എന്റെ മുഖത്തിലൂടെ ഭയം തിരിച്ചറിഞ്ഞ ലക്ക്ച്ചറർ മുന്നിലേക്ക് വരാൻ ആഗ്യം കാണിച്ചു . ഭയം നിറഞ്ഞ മനസോടെ ഞാൻ മടിച്ചു മടിച്ചു നീങ്ങി.

കയ്യുറ ധരിച്ച് നിവർന്ന് കിടക്കുന്ന ആ ജീവച്ഛവത്തിന്റെ ഒരോ അവയവങ്ങളും ലക്ക്ച്ചറർ ഞങ്ങൾക്ക് വിശദികരിച്ചു. എത്ര ശ്രമിച്ചിട്ടും എന്റെ ശ്രദ്ധ അതിന്റെ മൂക്കിന്റെ ദ്വാരത്തിലും കൺ കുഴിയിൽ തന്നെ പതിച്ചു.

ആ ചലനമറ്റ ശരീരത്തിലെ കൈകൾ എനിക്കു നേർ വരുന്നത് പോലെ അതെ ആ കൈകൾ എന്റെ കഴുത്തിനെ ബന്ധിച്ചിരിക്കുന്നു. ശ്വാസം കിട്ടാതെ വിർപ്പ് മുട്ടി. പിരിമുറുക്കത്തിൽ തല കിടന്നു പെരുങ്ങി. ശരീരം നിയന്ത്രണമില്ലാതെ വിയർത്തു.

ചുറ്റുമുളളത് എനിക്ക് നേരെ വലയം വെക്കുന്നതു പോലെ ഇരുകൈകൾ കൊണ്ട് എന്റെ കഴുത്തിലെ പിടിവിടിക്കാൻ ശ്രമിച്ചു. ഇല്ല എനിക്ക് കഴിയുനില്ല ആ കൈകളിൽ അമർന്ന് ഞാൻ മരിക്കാൻ പോവുകയാണ്. ശബ്ദം ഉരവിടാൻ കഴിയാത്ത വിധം ഞാൻ ബന്ധിതയായിരിക്കുകയാണ് "അയ്യോ! എന്നെ കൊല്ലരുതെ " ഇടറിയ ശബ്ദത്തിൽ നിലവിളിച്ച് താഴെക്കു നിലംപതിച്ചു വീണു.

●●●●●●●●●●●●●●●●●●●●●●●●●●●●●

ശങ്കരേട്ടന്റെ കയ്യിൽ നിന്നും കുലുക്കി സർബത്ത് വാങ്ങി ഫോർട്ട് കൊച്ചിയിലെ കടൽക്കരയിലെ ബെഞ്ചിൽ ഇരുക്കുന്ന ജോർജിനു നേർക്കു നീട്ടി. അവനരികിൽ ഇരുന്ന് കുടിക്കുന്നതിനിടയിൽ കടൽഭിത്തിയിൽ ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കിയിരിന്നു.

അലയടിക്കുന്ന തിരമാലകളെ പോലെയാണ് അവളുടെ ഓർമ്മകൾ. മറ്റാരോടും പങ്കുവെക്കാൻ മടിച്ച രഹസ്യം അവളോട് പറയാൻ പ്രേരിപ്പിച്ചത് ആ കണ്ണുകളിൽ കണ്ട സൂക്ഷ്മതയാണ്. എന്റെ രോഗത്തെ പറ്റി അറിഞ്ഞപ്പോൾ അവൾ നൽകിയ പരിചരണവും സംരക്ഷണവും കരുതലും മനസ്സിന്റെ കോണിൽ മായാതെ ഇന്നും കിടക്കുന്നു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Donde viven las historias. Descúbrelo ahora