kadhal roja 🌹 part 13

366 42 3
                                    

അവളെ പോലെ അവനും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
.
ആവണി..
.
മീനു..നീ എപ്പോഴാ വ്ന്നെ..
.
ഞാൻ ഇപ്പോൾ വന്നേ ഉള്ളൂ.. നീ പറഞ്ഞല്ലോ ഏട്ടന് accident പറ്റിയെത് ഒന്ന് കാണാം എന്ന് കരുതി..
.
ആഹാ..എന്നിട്ട് കണ്ടോ??
.
aa കണ്ടു..ഇനി ഇറങ്ങാൻ നോക്കട്ടെ..
.
എങ്ങോട്ട് പോകുനു..ഇനി ഊണ് കഴിക്കാതെ ഞാൻ വിടില്ല..കയ്യിൽ juice ഉം ആയി വന്ന ഗൗതമി പറഞ്ഞു..
.
അയ്യോ അത് പറ്റില്ല..എനിക്ക് പോണം..ലിന്റയും ഗായുവും തിരക്കും
ഞാൻ ഈ വഴി പൊവുന്നതല്ലെ എന്ന് കരുതി കയറിയതാ.
.
ഓഹ്..അതൊന്നും കൊഴപ്പല്ല്യ..ഇനി അമ്മ പറഞ്ഞ പോലെ ഊണ് കഴിച്ചിട്ട് പോയാ മതി..
.
അത്..
.
ഒന്നും പറയണ്ട മീനു..നീ വാ മീനുവിന്റെ കയ്യും പിടിച്ചു വീട് മൊത്തം കാണിച്ചു..വീടിന്റെ balcony യിൽ എത്തി..നിറയെ പൂക്കൾ നിറഞ്ഞു നില്ക്കുന്ന്..കുഞ്ഞു ഊഞ്ഞാൽ ഉള്ള..വിശാലമായ സ്ഥലം..
.

നിറയെ മുട്ട് ഇട്ടു നിൽക്കുന്ന പനിനീർ rose

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നിറയെ മുട്ട് ഇട്ടു നിൽക്കുന്ന പനിനീർ rose.. ഒന്ന് കാറ്റ് വീശിയപ്പോൾ അതിന്റെ സുഗന്ധം മൂക്കിൽ ഇരച്ചു കയറി..മീനുവിന്റെ കണ്ണുകൾ വിടർന്നു
.
പനിനീർ റോസ് മാത്രം അല്ല നിറയെ ചുവന്ന നിറത്തിൽ ഉള്ള പല type റോസ് പിന്നെയും ഉണ്ടായിരുന്നു നിറയെ കായ്ച് നിൽക്കുന്ന ചെറി പഴങ്ങൾ.. അതിനു തൊട്ടടുത്തായി ഒരാൾക്കു മാത്രം കിടക്കാൻ പാകത്തിന് ഉള്ള കട്ടിൽ..കുറച്ചു കൂടെ നീങ്ങി ജിം ചെയ്യാൻ ഉള്ള സാഗമജഗമ വസ്തുക്കൾ..
.
മീനു ഓടി പോയി റോസാ പൂവിൽ ഒന്ന് മണത്തു..
.
ആവണി ഫോൺ എടുത്ത് ഒന്ന് ഫോട്ടോ click ചെയ്തു..
.
മീനു നിനക്ക് റോസാ പൂവ്.ഒരുപാട് ഇഷ്ട്ടം ആണല്ലേ..
.
അതെ ആവണി..എനിക്ക് ഒരുപാട് ഇഷ്ട്ടമാ..ഇതൊക്കെ നീ നട്ടതാണോ..അതോ അമ്മയോ...
.
ഞങൾ രണ്ടു പേരും അല്ല..ഇത് ആദി യെട്ടന്റെ പ്രൈവറ്റ് place ആണ്..
.
ആര്..മീനു ഒന്ന് കണ്ണ് മിഴിചു..
.
aa പൊട്ടന് പലതരം വട്ടുകൾ ഉണ്ട്..ഓരോ ടൈമിലും ഒരൊനാ..ഇപ്പൊ ദെ..ഇതാണ്..ഇടയ്ക്കു ഇവിടെ വന്നു ഉറങ്ങും..
.
ഏട്ടന് റോസാ പൂ ഇഷ്ട്ടം ആണോ?? മീനു ഒന്ന് തല താഴ്ത്തി ചോദിച്ചു..
.
ആവോ..ഈ ഇടെ ആയി തുടങ്ങിയ ഒരു എർപ്പാടാ ഇത് എന്തിനാണോ എന്തോ..പിന്നിൽ നിന്നും ഗൗതമി പറയുന്നത് കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി..
.
മീനു ഒന്ന് ചിരിച്ചു..
.
പിന്നെ ഇതൊക്കെ അവൻ തന്നെ നോക്കും..അതോണ്ട് എനിക്ക് വലിയ പാടില്ല..ഗൗതമി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..
.
നിനക്ക് അപ്പോൾ ഇത് തലയിൽ ചൂടി കൂടെ ആവണി..നല്ല രസമയിരിക്കില്ലെ..
.
ഇതിൽ തൊട്ടാ എന്റെ കൈ വെട്ടും എന്നാ അവന്റെ ഉത്തരവ്..ആവണി ഒന്ന് നെടുവീർപ്പിട്ടു...
.
പിന്നെ ..അല്ലെങ്കിൽ പെണ്ണ് ഇപ്പോൾ വെച്ചേനെ..ഇവൾക്ക് ഇതൊന്നും ഇഷ്ട്ടല്ല മോളെ..മോൾക്ക്‌ ഇഷ്ട്ടം അല്ലെ പൊട്ടിച്ചു തലയിൽ വെച്ചോ..
.
അയ്യോ വേണ്ട...
.
മോള് റോസാപ്പൂ ചൂടുന്നത് കാണാൻ നല്ല രസം ഉണ്ട്..അമ്മ വെച്ച്തരാം..
.
ഗൗതമി നല്ല വിടർന്ന ഒരു പനിനീർപുഷ്പം പൊട്ടിച്ചു അവളുടെ തലയിൽ ചൂടി കൊടുത്തു..
.
ആഹ്ഹ്..ഇപ്പോൾ നല്ല ചന്തം ഉണ്ട് കാണാൻ..
.
ഗൗതമി മീനുവിനെ കൈ കൊണ്ട് ഒന്ന് ഉഴിഞ്ഞു..
.
എന്നാ വാ ഊണ് കഴിക്കാം..step ഇറങ്ങി വന്നപ്പോൾ mobilil ആരോടോ സ്ംസരിച് കൊണ്ട് food കഴിക്കുന്ന ആദി.. ആരു വന്നതും അവൻ അറിഞ്ഞിട്ടില്ല..
.
എടി ആവണി..പൂവ് പൊട്ടിച്ചു എന്നറിഞ്ഞാൽ നിന്റെ ഏട്ടൻ വഴക്കു പറയുമോ??
.
ഏയ്യ് ..പൊട്ടൻ ഒന്നും പറയില്ല..ആവണി അവളെ സമധാനിപ്പിചു..
.
പെട്ടന്നാണ് അവൻ തനിക്ക് just opposite ആയി വന്നിരിക്കുന്ന മീനുവിനെ ശ്രദ്ധിച്ചത്..പിന്നെ അവൻ അധികം നേരം അവിടെ ഇരിക്കാതെ എണീറ്റു പോയി..
.
ടാ.. നീ നിർത്തിയോ..
.
അഹ് മതി..അവൻ കൈ കഴുകി അവളെ correct കാണാവുന്ന സോഫയിൽ പോയി ഇരുന്നു..
.
ഇവൾ പൊയില്ലായിരുനൊ..അവൻ മനസ്സിൽ പറഞ്ഞു..
.
ഗൗതമി അവൾക്ക് ഫുഡ്‌ വിളംബി കൊടുത്തു..
.
അയ്യോ ..മതി ഞാൻ ഇത്ര ഒന്നും കഴിക്കാറില്ല..
.
അങ്ങ് കഴിക്കു മോളെ...ഇത് കുറച്ചേ ഉള്ളു..
ഗൗതമി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..
.
മോളുടെ വീട്ടിൽ ആരോക്കെ ഉണ്ട് ചോദിക്കാൻ വിട്ടു..
.
അച്ഛൻ അമ്മ അചമ്മ് പിന്നെ അനിയൻ..അവൾ ഒന്ന് പറഞ്ഞു നിർത്തി..
.
ഓഹ്..കല്യാണം വല്ലതും അലോചിക്കുനുണ്ടോ മോളെ??.
.
ഗൗതമിയുടെ ചോദ്യം കേട്ട് ആദി മീനുവിനെ ഒന്ന് നോക്കി..
.
ഏയ്യ്..ഇപ്പോൾ ഇല്ല..
.
എന്താ..അമ്മേ..അമ്മേടെ കൈയ്യിൽ നല്ല വെല്ല പയ്യൻമാർ ഉണ്ടോ??
.
ആവണി adhiye നോക്കികൊണ്ട് ചോദിച്ചു..
.
aa ഉണ്ടെകിൽ ഉറപ്പായും ഞാൻ അലോചിക്കും..ഗൗതമി ഒന്ന് ചിരിച്ചു..
.
എന്നാൽ എന്റെ കയ്യിൽ നല്ല ഒരു പയ്യൻ ഉണ്ട് നോക്കിയാലോ..ആവണി ആദിയെയും മീനുനെം മാറി മാറി നോക്കി
.
എന്താ മീനു ആലോചിക്കട്ടെ.
.

Kadhal Roja 🌹Where stories live. Discover now