Chapter 15

486 76 107
                                    


@Vrindavan house

Time 8.39






പ്രഭ :ഡീ മര്യാധയ്ക്ക് കോളേജിൽ പോവാൻ നോക്ക്

ദേവു :ഒന്ന് പോ തള്ളേ... നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യം ഇല്ലാ ഞാൻ പോവില്ല എന്ന് പറഞ്ഞാൽ പോവില്ല

പ്രഭ :നീ രാവിലെ എന്റെ അടുത്തിന്ന് വാങ്ങിക്കും

ദേവു :നിങ്ങൾക്ക് എന്താ തള്ളേ... എന്റെ ഒരേ ഒരു ചേട്ടന്റെ കല്ല്യണം ആണ്
ഞാനും വരും ഡ്രസ്സ്‌ എടുക്കാൻ

ദത്തൻ :എന്താ ഇവിടെ രാവിലെ തന്നെ

പ്രഭ :ഇവൾക്കും ഇന്ന് കൂടെ വരണം എന്ന്
കോളേജിൽ പോവാൻ മടി

ജയൻ :എടി അവൾ വരട്ടെ... അവളുടെ ചേട്ടന്റെ കേട്ട് അല്ലേ

പ്രഭ :ആഹ് ഇവൾക്ക് ഇനി ഉള്ള ദിവസം മുഴുവൻ ലീവ് എടുക്കണം എന്നാ പറയുന്നത്

ജയൻ :അത് ശരി... അത് ഇച്ചിരി കൂടുതൽ അല്ലേ

ദേവു :നിങ്ങൾ പറഞ്ഞിട്ട് കാര്യം ഇല്ലാ... ഞാൻ ഇനി ചേട്ടന്റെ കല്ല്യണം കഴിയാതെ കോളേജിൽ പോവില്ല
മാത്രവും അല്ല അവൾക്ക് ഡ്രസ്സ്‌ എടുക്കണം എങ്കിൽ ഞാനും കൂടെ വേണ്ടെ അവളെ എന്റെ ഫ്രണ്ടാ

ദത്തൻ :ആഹ് അമ്മ അവളും വരട്ടെ
ഇനി ഇതിന്ടെ പേരും പറഞ്ഞ് supply വല്ലതും വാങ്ങിയാൽ ബാക്കി അപ്പൊ പറയാം

ദേവു :ഏയ് അതൊന്നും ഇല്ലാ അവൾ കൂടെ ഇങ്ങ് വരുമ്പോ ഞങ്ങൾ compine സ്റ്റഡി നടത്തും
നോക്കിക്കോ ഞങ്ങൾ ഒരു കലക്ക് കലക്കും

പ്രഭ :ആ കൊച്ചിനെ കണ്ടിട്ട് നല്ല പഠിക്കുന്ന കൊച്ചാണെന്നാ തോന്നുന്നേ
നീ കലക്കി കലക്കി അവളുടെ പഠിപ്പ് കൂടി കലാക്കാതിരുന്നാ മതി

ദേവു :ഓഹ് ഈ തള്ള 😬ഞാൻ പോണ്











@ആറ്റിങ്ങൽ തറവാട്

ഗീത :എടാ നീ വരുന്നുണ്ടോ

ദീപു :പിന്നെ ഞാൻ വരാതെ...

ശേഖർ :എന്നാ ഇറങ്ങാം... തൻവി എവിടെ

മീനാക്ഷി :അവൾ റൂമിൽ ഉണ്ട് ഇപ്പൊ വരും

മാധവൻ :സമയം വൈകിക്കണ്ട... പോവാം സ്വർണം എടുത്തിട്ട് വേണം ഡ്രസ്സ്‌ എടുക്കാൻ അവരും കൂടെ വരുന്നതല്ലേ

HER EYE'SWhere stories live. Discover now