Chapter 36

515 78 145
                                    


മീനാക്ഷിയും ശേഖരനും സോഫയിൽ തലയ്ക്ക്‌ കയ്യും വെച്ച് ഇരിക്കുന്നു
രണ്ട് പേരും നല്ല ദേഷ്യത്തിലാണ്
തൻവിയെ ഇപ്പൊ അവരുടെ മുന്നിൽ കിട്ടിയിട്ടുണ്ടെങ്കിൽ പച്ചയോടെ കത്തിക്കാനുള്ള ദേഷ്യം ഉണ്ട്

ഗീത മീനാക്ഷിയുടെ അടുത്ത് നിന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്
ബട്ട് പുള്ളിക്കാരി നല്ല ദേഷ്യത്തിൽ ആണ്

പ്രഭ അവിടെ വേറെ ഒരു സ്ഥലത്ത് ഇരിക്കുന്നു ഒന്നും മിണ്ടുന്നില്ല

വൈഗയും ദേവുവും വേറെ ഒരു സ്ഥലത്ത്
എല്ലാവരും അവിടെ തന്നെയുണ്ട് പക്ഷെ ആരും ഒന്നും സംസാരിക്കുന്നില്ല എന്ന് മാത്രം

ഈ അവസ്ഥ കണ്ട് ഇത് create ചെയ്തവർക്ക് നല്ല ആശ്വാസം ഉണ്ട്
ദത്തനോട്‌ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്
തൻവി എപ്പോഴാണോ വരുന്നത് അപ്പൊ വരട്ടെ അവളെ ആരും വിളിക്കാൻ പോവണ്ട എന്ന് പറഞ്ഞേക്കുവാ ശേഖരൻ


എരി തീയിൽ എണ്ണ കോരി ഒഴിക്കാനായി ചിന്മയ ഓരോന്ന് പറയുന്നുണ്ട്
അവൾ മാത്രം വായ അടക്കി വെക്കുന്നില്ല

ചിന്മയ :ആന്റി... സംഗതി അവൾ ജനിച്ചതും വളർന്നതും എല്ലാം അമേരിക്കയിൽ ആണ് അത് സമ്മതിച്ചു
പക്ഷെ ഒരു മാര്യേജ് ന് ശേഷം ഇങ്ങനെ ഒരു റിലേഷൻ കൊണ്ട് നടക്കാൻ അവൾക്ക് എങ്ങനെ തോന്നി
അത്രയ്ക്കും ചീപ്പ്‌ ആണോ നിങ്ങളുടെ മകൾ...
അതും ദത്തേട്ടനെ പോലെ ഒരാളെ ചീറ്റ് ചെയ്യാൻ
അമ്മാവനും അമ്മായിയും ഒക്കെ അവളെ സ്വന്ധം മോളേ പോലെ അല്ലേ നോക്കിയത്

അവൾ പറയുന്നതിന് അനുസരിച്ച് പ്രഭയുടെ കണ്ണ് നിറയാൻ തുടങ്ങി പുള്ളിക്കാരി സാരിയുടെ തുമ്പ് വെച്ച് കണ്ണ് തുടച്ചു

മീനാക്ഷിയും ശേഖരനും ഒന്നും മിണ്ടിയില്ല

ദീപു അവിടെ ഇതെല്ലാം കേട്ട് മിണ്ടാതെ ഇരിക്കുന്നു... അവന്റെ കണ്ണുകളിൽ ദേഷ്യം ഉണ്ട് എങ്കിലും ഒന്നും മിണ്ടിയില്ല
എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന നിലയിൽ അവൻ അവിടെ കയ്യും കെട്ടി നിൽക്കുന്നു

പുറത്ത് ഒരു വണ്ടിയുടെ സൗണ്ട് കേട്ടതും എല്ലാവരുടെ കണ്ണുകളും main ഡോറിലേക്ക് പോയി
ദത്തൻ അല്ല എന്ന് അറിയാം...

HER EYE'SWhere stories live. Discover now