"ചേച്ചി? ചേച്ചി.. സ്ഥലം എത്തി."
Driver, സീറ്റിൽ ഇരുന്നു വിളിച്ചു. നമ്മടെ കൊച്ചാണെ ക്ഷീണിച്ച് ഉറങ്ങിപ്പോയി. അത്രേം നേരത്തെ plane യാത്ര കഴിഞ്ഞ് ബസ്സ് സ്റ്റാൻഡിൽ ഒറ്റക്കും നിന്ന് പേടിച്ച്...
അതും പോരാഞ്ഞിട്ട് അപ്പനെ വിളിച്ച് അത്രേം നേരം കരഞ്ഞതിൻ്റെ വയ്യായ്ക കൂടി ഉണ്ട്.എന്നും പറഞ്ഞ്? Driver ചെക്കന് അവൻറെ വീട്ടിൽ പോവണ്ടെ? കുലുക്കി വിളിയെടാ അങ്ങോട്ട്. അവള് എന്തായാലും ആ വീട്ടിൽ ചെന്നിട്ട് ഉറങ്ങാനുള്ളതാ.
"ചേച്ചിയെ!!" അവൻ്റെ വിളി കേട്ട് കൊച്ച് ഞെട്ടി എണീറ്റു.
ഹൊ... എന്നാ വിളിയാടാ ഉവ്വേ... പേടിച്ച് പോയല്ലോ ഞങ്ങടെ കൊച്ച്? ഒരു മയത്തിലോക്കെ...
"Y-Yes?" പെട്ടെന്ന് ബസ്സ് സ്റ്റാൻഡിൽ വെച്ചുണ്ടായ സംഭവത്തിൻറെ flashback ഓർമ വന്നു പോയി... ഭാഗ്യത്തിനാ അങ്ങനൊന്നും നടക്കാഞ്ഞത്.
"സ്ഥലം എത്തി ചേച്ചീ.. ഇറങ്ങിക്കോ. ഈ പറഞ്ഞ വീട് കുറച്ച് ഉള്ളിലോട്ട് മാറീട്ടാ. ഈ കാണുന്ന ഇടവഴി കേറി ചെന്നിട്ട് ലെഫ്റ്റ് സൈഡിൽ ഒരു പെടിക്കട ഉണ്ടാവും. അതിൻ്റെ നേരെ opposite കാണുന്ന വീട്."
"ആ..." പറഞ്ഞത് കുറെയൊന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടി. ഡോറു തുറന്ന് പുറത്തോട്ട് വന്നപ്പോ driver വണ്ടിയുടെ ഡിക്കിയിൽ നിന്ന് അവളുടെ പെട്ടികൾ എല്ലാം എടുത്ത് വെക്കുവായിരുന്നു. ഓരോന്നായി മേടിച്ച് അടുത്തോട്ട് നീക്കി വെച്ചിട്ട്, അവൾ ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ ചോദിച്ചു, "എത്രയായി?"
"ചേച്ചി കേരുന്നേന് മുന്നേ തന്നില്ലാർന്നോ?" അവൻ ചിരിച്ചു. "മറന്നുപോയോ?"
അവള് ചമ്മിയ മുഖത്തോടെ തലയാട്ടി. Driver ചിരിച്ചോണ്ട് അവൾടെ അടുത്തിരുന്ന പെട്ടികൾ രണ്ടെണ്ണം എടുത്തു.
"ഏയ്!! വേണ്ട!! നാൻ എടുത്തോള്ളാം.""പുലർച്ചേ മൂന്ന് മണി കഴിഞ്ഞു ചേച്ചി. ഇതെല്ലാം എടുക്കാൻ പിന്നേം വരണ്ടി വരില്ലേ? ഞാൻ അവിടെ വരെ വരാം."
"No it's alright-"
"ഇങ്ങോട്ട് വാ ചേച്ചി... രാത്രി ഇവിടെ മരപ്പട്ടി ഒക്കെ വരണതാ. വാ പോയേക്കാം.."
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...