John: ഇറങ്ങാം?? എല്ലാം എടുത്തില്ലെ??
Sairah: ആ... കഴിഞ്ഞു. ഈ ബാഗ് കൂടി ഒള്ളൂ.
John: അതിങ്ങ് താ... അമ്മ കഴിച്ച് കഴിഞ്ഞോ? *ബാഗ് വണ്ടിയിൽ കയറ്റി വെക്കുന്നു.*
Sairah: ഇല്ല. കഴിക്കുന്നെ ഒള്ളൂ..
John: അവളോ?
Sairah: ഇല്ല. അമ്മയുടെ മുന്നിൽ വരാൻ അവൾക്ക് പറ്റില്ല എന്ന് പറഞ്ഞ് മുറിയിൽ ഇരിപ്പുണ്ട്...
John: അത് ശരി. അവളോട് ആ കുഞ്ഞിനെ ഓർത്തെങ്കിലും എന്തെങ്കിലും തിന്നാൻ പറ.
Sairah: ഞാൻ കുറെ പറഞ്ഞ് നോക്കി. സമ്മതിക്കണ്ടെ?
John: ഞാൻ ചെന്ന് നോക്കാം. അല്ലെങ്കില്, ഒരു plate ഇൽ കുറച്ച് ഫുഡ് എടുത്ത് താ. ഞാൻ കൊണ്ട് കൊടുക്കാം.
Sairah: ആ... *വേഗം ഫുഡ് എടുക്കാൻ അകത്തോട്ടു പോവുന്നു*
ജോൺ അകത്തേക്ക് കയറി. ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി ഉണ്ടോ?
Ticket എടുത്തു, ബാഗ് എല്ലാം എടുത്തു... പിന്നെ ഇപ്പൊ എന്താ? Food plane ഇൽ നിന്നാണ്, അമ്മയ്ക്ക് പിടിക്കുമോ ആവോ.... റേച്ചലിനാണെ നല്ലപോലെ ഛർദ്ദിൽ ഉണ്ട്... നോക്കാം. Special meals പറഞ്ഞ് നോക്കാം.Sairah: ദേ... ഇത്രേം മതിയാവുവോ?
John: ആ... ചെന്ന് നോക്കട്ടെ. കഴിച്ചാ മതിയാർന്ന് 😂
Sairah: അവൾടെ കാര്യമല്ലേ? പറയാൻ പറ്റില്ല 😂... എന്തായാലും നോക്ക്. ഞാൻ അമ്മയ്ക്ക് മരുന്ന് കൊടുത്തിട്ട് വരാം.
John: ആ... അല്ല. താൻ എന്തേലും കഴിച്ചാർന്നോ?
Sairah: ഇല്ല... ഞാൻ അമ്മയ്ക്ക് മരുന്ന് കൊടുത്തിട്ട് കഴിക്കാം.
John: ആ... *റേച്ചൽ ഇരിക്കുന്ന മുറിയിലേക്ക് പോയി*
"ഇങ്ങനെ മാന്തിയാൽ ആ കൈ പറിഞ്ഞ് പോവുമെടി!"
റേച്ചൽ ഞെട്ടി തിരിഞ്ഞ് നോക്കി.
ജോൺ...അവൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. പക്ഷേ, എന്തോ... മുഴുവനായി മനസ്സ് നിറഞ്ഞ് ചിരിച്ചിട്ട് കാലം എത്രയായി. എന്നും ഉള്ളിൽ ആധിയാണ്.
ആരെങ്കിലും അറിയുമോ?
ഇന്നിപ്പോ എല്ലാവരും അറിഞ്ഞിരിക്കുന്നു.
ഇപ്പോഴും ആധിയാണ്.
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...