*5:30 AM*
"അന്നമ്മോ... ആ അച്ചപ്പം ഒക്കെ വച്ചാർന്നോ"
"അതൊക്കെ എടുത്ത് വെച്ച് സുകുവേട്ടാ... നിങ്ങള് കുളിച്ചില്ലെ ഇത് വരെ?"
"എൻ്റെ കുളിയൊക്കെ കഴിഞ്ഞു! അവളെവിടെ?"
Anna: ആര്? ജെനി മോളാണോ?
Suku: ആ... അവളാണ് പോവണ്ടത്. എന്നിട്ട് നമുക്കാ ആധി..
Anna: അവള് മുറിയിൽന്ന് ഇറങ്ങി പോലും ഇല്ല. ഇന്നലെ കുറെ കഴിഞ്ഞാ അവള് കിടന്നേന്ന് തോന്നുന്നു...
Suku: അവളോട് നേരത്തെ കേറി കെടക്കാൻ ഞാൻ പറഞ്ഞതാ...
Joonie: അതിന് പണ്ടേ അനുസരണ ഇല്ല. അതാ....
Anna: അല്ലാണ്ട് നിൻ്റെ കൂടെ കൂടീട്ടല്ല... വെറുതെ ഇനി അതിനെ പറ...
Joonie: ആ ഇനി അതും കൂടി എൻ്റെ തലേൽ കൊണ്ട് ഇട്..... 😑😑
Suku: രണ്ടും കൂടി വഴക്കിടാതെ. നീ പോയി അവളെ വിളിച്ച് നോക്കിയേ വാവെ... അവിടെ നേരത്തെ പോയാൽ അല്ലേ എന്താ എവിടാ എന്നൊക്കെ നോക്കി വെക്കാൻ പറ്റുള്ളൂ...
Joonie: അങ്ങനൊന്നും ഇല്ല. അതെല്ലാം അവക്ക് അറിയാം. എത്ര പ്രാവശ്യം ഫ്ലൈറ്റിൽ പോയേക്കുന്ന കൊച്ചാ അത്??
Suku: നീ പോയി അതിനെ വിളിച്ച് എണീപ്പിച്ചെ... 😑
Joonie: ഓ... സത്യം പറഞ്ഞപ്പോ അങ്ങേർക്ക് പിടിച്ചില്ല... 😑 ഞാൻ ഒന്നും പോവൂല്ല അതിനെ വിളിക്കാൻ.
Suku: ....
Anna: ഇന്നലെ രാത്രി തൊടങ്ങിയതാ... ജെനി പോവുവല്ലേ? അതിൻ്റെ സങ്കടം...
Joonie: പിന്നെ... സങ്കടം. എനിക്ക് സങ്കടം ഒന്നൂല്ല. പോവുന്നൊരു പോട്ടെ. അവൾടെ വീട് അവിടെ അല്ലേ? പിന്നെ എന്നാ? 😒
Suku: പോയി വിളിക്കെടി അവളെ. 😑
Joonie: .... സമ്മതിക്കൂല്ല.. 🤧🤧
മടിച്ച് മടിച്ച് അവൾ താഴത്തെ മുറിയുടെ മുന്നിൽ ചെന്ന് നിന്നു. ഇന്ന് പോവാനുള്ളത് കൊണ്ട്, പെട്ടികൾ ഒക്കെ എടുക്കാൻ എളുപ്പത്തിന് വേണ്ടി താഴെ ഉള്ള മുറിയിലാണ് അവൾ ഇന്നലെ കിടന്നത്... ജൂണി പതിയെ ആ വാതിലിൽ തട്ടി.
.....no response.
വീണ്ടും തട്ടി...
...വീണ്ടും no response.
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...