"സെയ്റ... താങ്കളുടെ വികാരം എനിക്ക് മനസ്സിലാവും. പക്ഷേ, practically നോക്കുമ്പോ, ഇപ്പൊ നിങ്ങൾ ഉന്നയിച്ച ആവശ്യവും ഇത് തന്നെ അല്ലേ? അയാളിൽ നിന്ന് എന്നെന്നേക്കുമായി അകലുക എന്നത്? ഇത്രയും ചെറിയൊരു solution വേണ്ടി മൂന്ന് ദിവസമാണ് കോടതിയിൽ എല്ലാവർക്കും കയറി ഇറങ്ങേണ്ടി വരുന്നത്!!"
"അതെ.... പക്ഷേ, ഇത്രയും നാൾ ഞാൻ ഒഴുക്കിയ കണ്ണീരിനൊക്കെ അയാൾ മാപ്പ് പറയണം. എൻ്റെ മുന്നിൽ വന്ന് നിന്ന് മാപ്പ് പറയണം. എൻ്റെ ജീവിതം നശിപ്പിച്ചതിന്. അയാളുടെ ഒരേ ഒരു അത്യാർത്തി കാരണമാണ് ഈ വിവാഹം തന്നെ നടന്നത്. ആ ആർത്തി മറ്റൊരുത്തിയോട് ആയപ്പോ conveniently എന്നെ ഒഴിവാക്കുകയാണ് അയാൾ ചെയ്യുന്നത്.
അത്. ഞാൻ സമ്മതിക്കില്ല. എൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം മാറ്റിവെച്ചിട്ടാ വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഇയാൾക്ക് ഞാൻ കഴുത്ത് നീട്ടി കൊടുത്തത്. ഇത്രയും വർഷങ്ങൾക്ക് ശേഷം എനിക്ക് അതെല്ലാം ഇനി നേടിയെടുക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ sir?? അതിനുള്ള അവസരം എങ്കിലും കിട്ടുമെന്ന് തോന്നുന്നുണ്ടോ?? ഭാവിയിൽ എന്നെങ്കിലും എനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിഞ്ഞെന്ന് വന്നാൽ അതിനും കാണും പല തരം വിലക്കുകൾ. അയാൾ കാരണം ഇനിയും എനിക്ക് അനുഭവിക്കേണ്ടി വരും. അയാൾക്ക് ഇതൊന്നും ഒരു വിഷയമായിരിക്കില്ല... അല്ലെങ്കിൽ ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ?""സെയ്റ പറഞ്ഞത് ശരിയാണ്. ഇനിയൊരു പുതിയ ജീവിതം തുടങ്ങാൻ ഇങ്ങനെ ഒരു തീരുമാനം കാരണം ബുദ്ധിമുട്ടായിരിക്കും... പക്ഷേ അയാൾക്കും ഒരു ജീവിതം വേണ്ടേ? നമുക്ക് ആളുകളെ തളച്ചിടാൻ ഒന്നും പറ്റില്ലല്ലോ?"
"അപ്പോ ഈ എട്ട് കൊല്ലം കുവൈറ്റിലെ ആ apartment ഇൽ അയാൾ തളച്ചിട്ട എൻ്റെ ജീവിതമോ Mr. Prosecutor? അതും സ്വന്തം ഭാര്യയുടെ കൂട്ടുകാരിയെ തന്നെ... "
"അത്... അത് പിന്നെ കഴിഞ്ഞ കാര്യമല്ലേ Mrs.-"
"എന്ന് കഴിഞ്ഞതാണെങ്കിലും, നഷ്ടപ്പെട്ടത് എൻ്റെ സമയവും, ഇഫർട്ടും, വിശ്വാസവുമാണ്.
അയാളുടെ ജീവിതം എത്രയോ important ആണോ, അത്രയും തന്നെ important ആണ് എൻ്റെ ജീവിതവും.
വേണമെങ്കിൽ പോയി സന്തോഷമായി ജീവിക്കട്ടെ എന്ന് വച്ച് എൻ്റെ കെട്ടിയോനേം അയാളുടെ പുതിയ കാമുകിയേം എനിക്ക് divorce നൽകി പറഞ്ഞ് വിടാം. പക്ഷേ, എനിക്ക് എൻ്റെ ജീവിതം അതിലും വലുതാണ്. അതിന് ഉത്തരം പറയാതെ അവരെ ഞാൻ വെറുതെ വിടില്ല."
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...