56.

141 15 15
                                    

"അവിടെ ആരും ഉണ്ടാവില്ല. അമ്മ പുറത്തേക്ക് പോവുമെന്ന് പറഞ്ഞാര്ന്നു രാവിലെ."

"അമ്മയെ ഒറ്റയ്ക്ക് വിടുന്ന പരിപാടി അത്ര നല്ലതല്ല കേട്ടോ. എന്തേലും പറ്റിയാൽ ആരാ ഉത്തരം പറയാ?"

"അതിന് അമ്മ ഒറ്റയ്ക്ക് ഒന്നും അല്ലല്ലോ? Neighbour ഉണ്ട് കൂടെ. എന്തോ, ഏതോ പഴയൊരു ബന്ധു മരിച്ചു. അങ്ങോട്ടേക്ക് പോയേക്കുവാ. ദൂരേ എവിടെയോ ആണ്. നാളെ വൈകിയെ തിരിച്ച് എത്തൂ."

"ബസ്സിനാണോ?"

"ഇല്ല. Uber ബുക്ക് ചെയ്തു കൊടുത്തു."

"Mm... അപ്പോ, ചുരുക്കി പറഞ്ഞാൽ വീട്ടിൽ ആരും ഇല്ല."

"അതേ."

"എന്നാപ്പിന്നെ അങ്ങോട്ടേക്ക് തന്നെ പോയേക്കാം. എന്തേ? 👀"

"എ- എന്തിന്? അവിടെ ഒന്നും ഉണ്ടാക്കീട്ടില്ല. 😑😳"

"നമുക്ക് ഉണ്ടാക്കാം. ഉണ്ടാക്കിയാ പോരെ?"

"എനിക്ക് cooking അറിയില്ല..."

"സാരമില്ല. ഞാൻ അടുക്കളേൽ കേറിക്കോളാം. താൻ കഴിക്കാൻ വന്നാ മതി. ഞങ്ങടെ വീട്ടിൽ ഇന്ന ആൾ എന്നൊന്നും ഇല്ല. ആരെങ്കിലും ഒക്കെ cook ചെയ്തോളും. ഞാനോ, അനിയത്തിയോ, അളിയനോ, മരുമോനോ... അങ്ങനെ ആരെങ്കിലും. ഇപ്പൊ വേറെ ഒരുത്തി കൂടെ വന്ന സ്ഥതിക്ക് അവളും കേറും കിച്ചെനിൽ.

എന്തായാലും കഴിക്കാൻ നേരമാവുമ്പോ ഫുഡ് ready ആയി മേശപ്പുറത്ത് കാണും."

"എന്നാപ്പിന്നെ അങ്ങോട്ട് പോവാം! 🏃"

"എങ്ങോട്ട്?? നമുക്ക് നിൻ്റെ വീട്ടിലേക്ക് പോയാ മതി. അതാവുമ്പോ ആർടേം ശല്യം ഉണ്ടാവൂല്ല. ബാ."

"എന്തിന്-"

ഹോബി അതിനെം കയ്യിൽ പിടിച്ച് വലിച്ചൊണ്ട് പോയി.

*On the way to വീട്*

"ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ എന്താ പറ്റിയെ എന്നാ എനിക്ക് മനസ്സിലാവാത്തത്.."

"ആർക്കറിയാം... അവർക്ക് അവരുടേതായ കാരണങ്ങൾ കാണും. എല്ലാം നമ്മൾ അറിയണം എന്നില്ലല്ലോ?"

"എന്നാലും അവര് രണ്ട് പേരും ഇത്രയും ഇഷ്ടപ്പെട്ട് കെട്ടിയതല്ലെ? അപ്പോ പിന്നെ ഇങ്ങനെ... അതും ഇത്രേം കൊല്ലങ്ങൾ കഴിഞ്ഞിട്ട്. ആ മനുഷ്യര്ടെ കാര്യമല്ലേ, പറഞ്ഞിട്ട് കാര്യമില്ല."

FFnilayam House, WATTPAD P.OWhere stories live. Discover now