ഹോബിയുടെ bike ഇൻ്റെ പിന്നിലേക്ക് കയറി ജിൻ പോയി.
വാതിൽക്കൽ ചാരി നിന്ന ജൂണി പതിയെ തിരിച്ച് അകത്തേക്ക് നടന്നു.
വീട്ടിൽ ആരുമില്ല.
എല്ലാവരും പോയി.
അവളെ മാത്രം കൊണ്ട് പോയില്ല.അതിൻ്റെ പരിഭവം മുഖത്ത് നല്ല രീതിയിൽ കാണാം. എങ്ങനെ കൊണ്ട് പോവാൻ ആണ്? ആള്, ഒന്ന് ഉച്ചത്തിൽ ചിരിച്ചാൽ അപ്പോ പ്രസവിച്ച് പോവും എന്ന മട്ടിൽ ആണ് നടപ്പ്. നടുവിന് കയ്യും കൊടുത്ത് നടന്നു നടന്ന്....
അതുകൊണ്ട് എല്ലാവരും പരമാവധി calm ആയിട്ട് അവളെ ഇരുത്താൻ നോക്കും.ആദ്യമൊക്കെ ജിൻ അവളെ ഓരോ സ്ഥലത്ത് ഒക്കെ കൊണ്ട് പോവും. കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് മടിയായി. എത്ര വിളിച്ചാലും പോവില്ല. വീട്ടിൽ തന്നെ അടയിരിക്കും.
ഇപ്പൊ, പ്രസവത്തോട് അടുത്തപ്പോൾ അവൾക്ക് നാട് നീളെ ഓടി നടന്ന് കാണണം, ഓരോന്ന് തിന്നണം...
റോസു excited ആണ്.
വിക്കി മോന് എന്താ ഇവിടെ നടക്കുന്നെ എന്ന് വല്യ വിവരം ഇല്ലാത്തോണ്ട് ചേച്ചി പറയുന്നതൊക്കെ അവനും ഏറ്റു പറഞ്ഞ് തുള്ളി ചാടി നടക്കും.Joonie: എന്നാലും.... 🙁 എന്നേ കൂടി കൊണ്ടോവാർന്നില്ലെ?
"ഈ അവസ്ഥയിൽ അത്രേം ആളുകളുടെ നടുക്ക് പോയി നിക്കുന്നത് റിസ്ക് ആയത് കൊണ്ടല്ലേ കണ്ണാ?"
Joonie: ഓ... ആൻ്റിക്ക് അങ്ങനെ പറയാം. 🙁 പോയത് എനിക്കാ!
Sairah: ഓ... അതിനും മാത്രം ഇപ്പൊ എന്താ പോയെ? 😂
Joonie: വേറെ എന്താ?? ഫുഡ്!! Jennie എന്നോട് പ്രത്യേകം വരണം എന്ന് പറഞ്ഞതാ!
Sairah: Berlin ഇൽ അല്ലല്ലോ functions ഒന്നും? നാട്ടിൽ അല്ലേ? തൊട്ട് അപ്പുറത്ത് താമസിക്കുന്ന വീട്ടുകാർ. എല്ലാം കഴിഞ്ഞ് അവർ എത്തുമ്പോ നമുക്ക് അങ്ങോട്ട് ഒന്ന് ചെല്ലാം.. എന്താ? പോരേ?
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...