69.

80 11 11
                                    

Sairah: അയ്യോ... എന്നിട്ട്?

Jin: എന്നിട്ട് എന്താ... ഞങ്ങള് അവനെ flight കേറ്റി അങ്ങ് വിട്ടു. 😌 അവനേലും ലേശം സമാധാനം ഉണ്ടാവട്ടെ എന്ന് വിചാരിച്ചു.

Sairah: അപ്പോ ലീല ചേച്ചി?

Jin: അവര് ദിവസോം ഇവിടെ വന്ന് ചീത്തവിളി അല്ലാർന്നോ? ആൻ്റി കേട്ടില്ലാർന്നോ ഒരു ദിവസം?

Sairah: ... അത് അവരായിരുന്നോ? 😦

Jin: Yesss... 🙂

Sairah: ഞാൻ അന്ന് ശരിക്കും പേടിച്ചു. രാത്രി അല്ലാർന്നോ?

Jin: ആ... എന്ത് ചെയ്യാനാ? ഒരാൾടെ ഉള്ളിൽ എന്തെങ്കിലും വിഷമം കിടക്കുന്നുണ്ടെങ്കിൽ, എത്ര മറച്ച് വെക്കാൻ നോക്കിയാലും അത് പുറത്ത് ചാടും. അതുപോലെ ഒരു reaction ആയിരുന്നു അത്. അവർക്ക് അത് എങ്ങനെ express ചെയ്യണം എന്ന് അറിയില്ലന്നു മാത്രം.

Sairah: .... പാവം.

Joonie: പാവമോ??🙄 അത് ആൻ്റി പാവം ആയൊണ്ട് തോന്നണതാ! അന്ന് ആൻ്റിയേം അവർ കുറെ പറഞ്ഞ്.

Sairah: .... ഞാൻ കേട്ടാർന്നു.

Joonie: വൃത്തികെട്ട തള്ള.... ഒരു വീട്ടിൽ ഒരു പെണ്ണിനെ കണ്ടാ അപ്പോ അവർക്ക് ഈ വക തൊലിഞ്ഞ സാധനം മാത്രേ ഓർമ്മ വരുള്ളോ?? 😑

Sairah: ഏയ്. മതി... അവരുടേതായ രീതിയിൽ അവർ പ്രതികരിച്ചു. അതിനെ അങ്ങനെ കണ്ടാ മതി.

Joonie: എന്ന് വെച്ച് ബാക്കി ഉള്ളോരെ ഒക്കെ താഴ്ത്തിക്കെട്ടി -

Sairah: അതിനുള്ളത് അവർ ഇപ്പോ അനുഭവിക്കുന്നുണ്ടല്ലോ? പറ്റുന്ന പോലെ തിരുത്തുന്നും ഉണ്ട്. അവർ പറഞ്ഞത് കേട്ട് നമ്മൾ ചീത്തയാവണ്ട കാര്യമില്ല എന്നെ ഞാൻ പറഞ്ഞുള്ളു ടാ..

Jin: point. 🙂

Joonie: mm... എനിക്ക് പക്ഷേ നല്ല ദേഷ്യമുണ്ട് അവരോട്. ഇത്രയും കാലം ഒപ്പം നിന്ന നമ്മളോട് തന്നെ ഇങ്ങനെ ഒക്കെ പറയാൻ തോന്നിയത് എങ്ങനാ എന്നാ എനിക്ക് മനസ്സിലാവാത്തെ.

Jin: വിട്ട് കളയെടാ... അതൊന്നും ആലോചിച്ച് നമ്മൾ തല പുണ്ണാക്കണ്ട.

Sairah: അതേ.

Joonie: 😒

അവളുടെ മുഖവും വീർപ്പിച്ചുള്ള ഇരിപ്പ് കണ്ട് രണ്ട് പേർക്കും ചിരി വരുന്നുണ്ട്. ജൂണിയാകട്ടെ, കഷ്ടപ്പെട്ട് സ്വയം ഒന്ന് ശാന്തമാവാൻ ശ്രമിക്കുകയാണ്.

FFnilayam House, WATTPAD P.OWhere stories live. Discover now