†*****†*****†
"പോട്ടെ ആൻ്റി?"
അന്ന ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടി. പോട്ടെ എന്ന് ചോദിച്ചാൽ ആരാ പൊയ്ക്കോ എന്ന് പറയ? ഒന്നുമില്ലെങ്കിലും ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന കൊച്ചല്ലേ? ആദ്യം അവളെ വലിയ കാര്യൊന്നുമില്ലായിരുന്നു... പിന്നെ പതിയെ പതിയെ അവൾ ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയി.
ജിന്നിന് ഉണ്ടാവാതെ പോയ ഒരു അനിയത്തി.
അങ്ങനെ ഒരാൾ ഉണ്ടെന്ന് തോന്നിക്കും വിധമാണ് ഇവളുടെ പെരുമാറ്റം. എല്ലാവരോടും ചാടി കടിക്കും, തമാശ പറയും, സ്വന്തം വീട് സ്വന്തം നാട് എന്ന പോലെ പെട്ടെന്ന് blend ആയി."ഞാൻ പോട്ടെ ചാച്ചാ?"
ആ വിളി കേട്ടപ്പോൾ ഉള്ളൊന്നു നീറിയെങ്കിലും സുകു അതൊരു ചിരിയിൽ ഒതുക്കി.
"ഞാനും അവിടെ വരെ ഉണ്ടെടി! 😂"അവൾ നിറഞ്ഞ ചിരിയോടെ തിരിഞ്ഞു.
വീടിൻ്റെ വാതിൽക്കൽ ഉള്ള തൂണിൽ ചാരി നിൽക്കുന്ന ജൂണി. ജെനിയെ നോക്കുന്നു പോലുമില്ല."എടി."
തൻ്റെ അടുക്കലേക്ക് അവൾ നടന്നടുക്കുന്നത് ജൂണി കേൾക്കുന്നുണ്ടെങ്കിലും കേട്ടില്ലെന്ന മട്ടിൽ അവൾ മുഖം തിരിച്ചു. കണ്ണ് രണ്ടും നിറയാൻ തുടങ്ങുന്നത് പക്ഷേ എല്ലാവരും ശ്രദ്ധിച്ചു.
"എടി മടിച്ചി..."
മുഖം പോലും തിരിക്കാതെ ജൂണി മറ്റെങ്ങോ കണ്ണും നട്ട് നിന്നു.
"എടി ചേച്ചീ.."
കണ്ണ് രണ്ടും നിറഞ്ഞൊഴുകി. ചുവന്നു വന്ന മുഖം കൈവെള്ളകളിൽ അമർത്തി അവൾ നിന്നു കരഞ്ഞു.
"നിനക്ക് പിന്നെ പോയാ പോരേ??? ഞാൻ കൊണ്ട് വിടാം."
"ഞാൻ പോയിട്ട് വരാമെടി മടിച്ചി.. 😂"
"🤧 പോടീ..."
"ഇറങ്ങാം?" ഹോബി ചോദിച്ചു. വണ്ടിയിൽ ബാഗുകൾ എല്ലാം എടുത്ത് വയ്ക്കുന്ന തിരക്കിൽ ആയിരുന്നു അവനും സുകുവും. വണ്ടി അവൻ ഓടിക്കാം എന്നും പറഞ്ഞ് പോകാൻ സൗകര്യത്തിന് വളച്ചിട്ടു.
"ആ..."
പിന്നീട് അധികം വർത്തമാനം ഉണ്ടായില്ല. അവളും സുകുവും വണ്ടിയിൽ കയറി.
ജെനി കാറിൻ്റെ ജനലിലൂടെ തല പുറത്തേക്കിട്ട് അവസാനമായി ഒന്നു കൂടി എല്ലാവരെയും ഒന്ന് നോക്കി, കൈ വീശി.
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...