അവൾ നടന്ന് അടുത്ത് വരും തോറും, കയ്യിൽ ഇരുന്ന mic ഇൽ അവൻ്റെ പിടി മുറുകി.
പ്രോഗ്രാം തുടങ്ങുന്നതിന് മുമ്പ് building ഇൻ്റെ ഉള്ളിൽ വച്ച് ഒന്ന് രണ്ട് പ്രാവശ്യം കണ്ടു എന്നല്ലാതെ അവൻ ഇന്ന് ഉച്ചക്ക് ശേഷം അവളെ കണ്ടിട്ടില്ല.
തോളത്ത് നിന്നും അയഞ്ഞ് കിടന്ന സാരിത്തുമ്പിൽ നിർവചിക്കാൻ കഴിയാതിരുന്ന ഒരു വെപ്രാളത്തിൽ അവൾ പിടിച്ചിരുന്നു.
ഇത്രയും നേരം എല്ലാവരുടെയും ഒപ്പം തുള്ളിയതിൻ്റെ ആവാം, മുഴുവൻ വിയർത്തിരുന്നു അവൾ. ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞ ആ ഓഡിറ്റോറിയത്തിൽ ആവി അടഞ്ഞിരുന്നു. അതു കൊണ്ട് തന്നെ എത്ര നേരം വെറുതെ അവിടെ ഇരുന്നു എന്ന് പറഞ്ഞാലും ശരീരം തണുക്കാൻ ഒരു ഇട ആർക്കും കിട്ടിയിരുന്നില്ല.ഇരുട്ടത്ത്, ആളുകളുടെ ഇടയിലൂടെ മുന്നിലേക്ക് നടന്ന് വന്നു അവൾ. സ്റ്റേജിലെ ആ വെളിച്ചത്തിലേക്ക് അവൾ നീങ്ങി നിന്നു. വലത്തേ കൈകൊണ്ട് അവളുടെ കഴുത്തിലെ വിയർപ്പിൽ ഒട്ടിക്കിടന്ന മുടി ഒക്കെ ഒതുക്കി, ദീർഘമായി ശ്വസിച്ചുകൊണ്ട്, കിതച്ചു കൊണ്ട്, അവൾ അവിടെ നിൽക്കുകയാണ്.
കണ്ണുകൾ ആദ്യം പോയത് അവനിലേക്ക് തന്നെയാണ്.
അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ എന്ന് തിരിച്ചറിഞ്ഞതും അവൾ കണ്ണ് വെട്ടിച്ചു.അത്രയും ദൂരേ ആയിട്ടും ജിൻ ഒരു കാര്യം ശ്രദ്ധിച്ചു.
നടന്ന് വരുമ്പോൾ ഉണ്ടായിരുന്ന അവളുടെ കവിളിലെ ചുവപ്പ് ആ കണ്ണ് വെട്ടിക്കലോടെ ഇരട്ടിക്കുന്നത്.
ഒരു നിമിഷം ഉള്ളിൽ എന്തോ ഒക്കെ വന്ന് നിറയുന്ന പോലെ... അതിൽ ഒത്തിരി സന്തോഷവും, പറഞ്ഞറിയിക്കാൻ കഴിയാത്ത വണ്ണം പ്രണയവും ഉണ്ടായിരുന്നു.പക്ഷേ അവനെ ചൊടിപ്പിച്ചത് അവയോടൊപ്പം അവനിൽ ഉടലെടുത്ത മൂന്നാമത്തെ ആ വികാരമാണ്.
മുള്ളുകൊണ്ടു കീറിയത് പോലെ, ഉള്ളിൽ വർണ്ണിക്കാൻ കഴിയാത്ത വിധം ഒരു നീറ്റൽ.
അതിങ്ങനെ പടരുകയാണ്.
എങ്ങോട്ടെന്നില്ലാതെ. ദേഹം മുഴുവൻ പടരുകയാണ്.കണ്ണുകൾ അവളിൽ നിന്നും മാറ്റാൻ മനസ്സ് സമ്മതിക്കുന്നില്ല.
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...