68.

85 14 10
                                    

ജൂണി എന്ത് ചെയ്യണം എന്ന് അറിയാതെ വരാന്തയുടെ അരമതിലിൽ ചാരി നിൽപ്പുണ്ട്. രാത്രി ഒരു പോള കണ്ണടക്കാൻ വയറ്റിൽ ഉള്ള മുതല് സമ്മതിച്ചില്ല. നല്ല ക്ഷീണമുണ്ട്.

എന്തോ കണ്ട് പേടിച്ച പോലെ വിക്കി അമ്മയുടെ അടുത്ത്, അവളുടെ കൈയിൽ പിടിമുറുക്കി നിൽപ്പുണ്ട്.
റോസമ്മ വാതിലിൻ്റെ പടിക്കൽ ചാരി നിന്ന്, മുന്നിൽ ഇരിക്കുന്ന സ്ത്രീയെ ഒരു ആശ്ചര്യത്തോടെ നോക്കുന്നുണ്ട്.
"ഈ ആൻ്റി ഇത് എന്താ കാണിക്കുന്നെ?" എന്ന മട്ടിൽ.

"ദാ... Ring ചെയ്യുന്നുണ്ട്."

അകത്ത് നിന്നും ഫോണും കൊണ്ട് സോക്ക്ജിൻ ഇറങ്ങി വന്നു.

Leela: എടുത്തോ അവൻ!??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Leela: എടുത്തോ അവൻ!??

ആകാംക്ഷയോടെ അവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു ചെന്നു.

Jin: ഇല്ല. നിക്ക്....

അവൻ വീണ്ടും ഫോൺ തൻ്റെ ചേവിയോട് ചേർത്തു. ലീല കണ്ണ് രണ്ടും ധൃതിയിൽ തുടച്ച് കാത്ത് നിന്നു. എങ്ങാനും call എടുത്താലോ?

Jin: എടുക്കുന്നില്ല. Busy ആയിരിക്കും. അവിടെ ഇവിടത്തെ സമയം അല്ലല്ലോ?

നിരാശയോടെ ലീല കസേരയിലേക്ക് ഇരുന്നു.

ജിൻ റോസുവിനോടും വിക്കിയോടും അകത്തേക്ക് പോവാൻ പറഞ്ഞു വിട്ടു. എന്തോ വലിയ സംഭവം ആണ് നടക്കാൻ പോവുന്നത് എന്ന് തോന്നിയ റോസമ്മ, വിക്കിയുടെ കയ്യിൽ പിടിച്ച് വലിച്ച് അകത്തേക്ക് അങ്ങ് കൊണ്ട് പോയി.

Leela: ഇത്രയും ദിവസം ആയിട്ട് ഒരു വിവരവും ഇല്ല... അന്ന് പോയതീ പിന്നെ അവൻ ഒന്ന് വിളിച്ചിട്ട് കൂടി ഇല്ല എന്നെ.
അതെങ്ങനെയാ? പെറ്റമ്മയെ കളഞ്ഞിട്ട് വേറെ ഒരുത്തീടെ പൊറകെ പോയതല്ലേ? ഓർമ കാണുവോ? 🤧
അവന് ഒന്ന് വിളിക്കാൻ കൂടി പാടില്ല...

FFnilayam House, WATTPAD P.OWhere stories live. Discover now