part 10

62 13 4
                                        

YOONGI'S SECRET FAM 💜

PART - 10
✍️sheba💜


Tae ആകെ അന്തംവിട്ടു കണ്ണു ചിമ്മിക്കൊണ്ട് അവളെ നോക്കി നിന്നു, അവനെ പിടിവിടാതെയാണ് താൻ നിൽക്കുന്നത് എന്ന് മനസിലായപ്പോ അവള് രണ്ടു കണ്ണും ഇറുക്കിയടച്ചു
'ഛേ ' ന്നും പറഞ്ഞു അവനിൽ നിന്ന് നീങ്ങി നിന്നു,

: " മിയാന്നെ (സോറി), ഞാൻ അറിയാതെ, സന്തോഷം കൊണ്ട്, സോറി സോറി "

അവന് അതേ നിൽപ്പ് തന്നെ തുടർന്നോണ്ട് നിൽക്കുമ്പോഴാണ് ഇഷ അവന് കഴിക്കാനും കുടിക്കാനുമുള്ള ഐറ്റംസ് ഒക്കെ എടുത്തോണ്ട് വന്നത്,
ഇഷ രണ്ടിന്റെയും നിർത്തം കണ്ടിട്ട് രണ്ടിനേം മാറി മാറി നോക്കി,

Tae : " ബൈ ഇഷ, "

ധൃതിയിൽ അവളോട് ബൈയും പറഞ്ഞു
bow ചെയ്തിട്ട് പെട്ടെന്നു ഡോർ തുറന്നു പുറത്തേക്ക് പോയി,

എന്താപ്പോ ഇവിടെ ഉണ്ടായേന്ന മട്ടിൽ ഇഷ കണ്ണുംമിഴിച്ചോണ്ട് Tae പോയിടത്തേക്ക് നോക്കി നിന്നു, റെയ്ച്ച അവൻ പോയപാടെ സോഫയിലേക്ക് ഇരുന്നിട്ട് താടിക്ക് കയ്യും കൊടുത്തിട്ട് ഇരുന്നു,

അവൾടെ കിളിപോയുള്ള ഇരുത്തം കണ്ടിട്ട് ഇഷ അവൾടെ അപ്പുറത്തു ചെന്നിരുന്നു, റെയ്ച്ചടെ തോളിനിട്ട് തട്ടി വിളിച്ചിട്ട് എന്താന്ന് കൈ കൊണ്ടു ആംഗ്യം കാണിച്ചു ചോദിച്ചു,

റെയ്ച്ച, Tae ക്ക് കൊടുന്ന ജ്യൂസ്‌ എടുത്തു കുടിച്ചിട്ട് ക്ലാസ്സ്‌ ഇഷടെ കയ്യിൽ വെച്ചു കൊടുത്തു,

ഇഷ : " ന്താടി, Tae ന്താ ഒന്നും പറയാതെ പോയത്, ജിമിനിനോട് അന്ന് തട്ടികേറിയ പോലെ അവനോട് എന്തെങ്കിലും പറഞ്ഞോ? "

റെയ്ച്ച : " അത് ഞാനന്ന് ജിമിനാണെന്ന് അറിയാതെ പറഞ്ഞതല്ലേ, Tae നോട്‌ അങ്ങനൊയൊക്കെ ഞാൻ പെരുമാറൂന്ന് നിനക്ക് തോന്നുന്നുണ്ടോ ",

ഇഷ : " പിന്നെന്താ സംഭവം, ഞാൻ വരുമ്പോ അവൻ അന്തം വിട്ടു നിൽക്കേർന്നല്ലോ",

റെയ്ച്ച : " നമ്മടെ hyung-sik ഓപ്പ പറ്റിച്ച പണിയാ ",

ഇഷ : " ഏഹ്, മൂപ്പരെന്ത് ചെയ്തു, നീയൊന്ന് വൃത്തിക്ക് പറയോ "

YOONGI'S SECRET FAMWhere stories live. Discover now