YOONGI'S SECRET FAM 💜PART - 23
✍️sheba💜അങ്ങനെ അവരൊക്കെ താഴെ പോയി,,,
എല്ലാരും കിടന്നുറങ്ങി,,,,,പിറ്റേന്ന് രാവിലെ,
കുക്കി എണീറ്റതും കട്ടിലിൽ കിടക്കുന്ന ജിമിനിനെ ചവിട്ടി താഴെയിട്ടു,,ജിമിൻ നടുവൊന്ന് തുടച്ചു കോട്ടുവാ ഇട്ടോണ്ട് കണ്ണും തിരുമ്മി അവനെ നോക്കി,,
ജിമിൻ : " എന്താടാ,, നിനക്ക് ഒറ്റക്ക് എണീറ്റാ പോരെ, എന്റെ ഉറക്കം കളയണോ? "
കുക്കി : " മതി ഹ്യുങ് ഉറങ്ങിയത്,,, ഞാനിന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, അറിയോ "
ജിമിൻ : " രണ്ടു പോളയും അടച്ചാലേ ഉറങ്ങാൻ പറ്റൂ "
കുക്കി : " രാവിലെ തന്നെ എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടണ്ട,, എണീക്ക്,, എനിക്കൊരു അത്യാവശ്യ കാര്യം ഡിസ്കസ്സാനുണ്ട് "
ജിമിൻ ഒന്ന് തലച്ചോറിഞ്ഞിട്ട് എണീറ്റ് ബെഡിൽ ഇരുന്നു,,,
ജിമിൻ : " എന്താ? " ( in പാതി മയക്കം )
കുക്കി : " ജിമിൻഷി ഇതെന്തിനുള്ള പുറപ്പാടാ,, Taehyungie ഹ്യുങ് ഇന്നലെ റെയ്ച്ചനെ കാണാൻ പോയതാണെന്നൊക്കെ എനിക്ക് മനസ്സിലായി,, നിങ്ങൾ രണ്ടും കൂടെ എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നത്? "
ജിമിൻ : " എനിക്ക് മനസിലാവാത്തത് അതല്ല നിനക്കെന്തിന്റെ കുരുവാ,, നീയെന്തിനാ അവനിട്ട് പാര വെച്ചോണ്ടിരിക്കുന്നത്,,, നിനക്കെന്താ റെയ്ച്ചനോട് വല്ല ക്രഷും ഉണ്ടോ? "
കുക്കി : " പിന്നേ എനിക്ക് മുടിഞ്ഞ പ്രേമം അല്ലെ,, ഒന്നു പോയേ ജിമിനാ ,,,, ഞാൻ ചുമ്മാ ഒരു രസത്തിനു ഓരോന്ന് ചെയ്യുന്നതല്ലേ,, അത് വിട്,, ഞാൻ ചോദിച്ചതിന് ആൻസർ താ "
ജിമിൻ : " അവൻ അവളെ കാണാൻ പോയത് തന്നെയാ,,, അവനെന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ടാ പോയത്, പിന്നെ അവിടെ ഉണ്ടായതൊക്കെ നീ കണ്ടതല്ലേ "
കുക്കി : " അത് രാവിലെ ചോദിച്ചൂടെ,, ഈ രാത്രി പോവുന്നതൊക്കെ ബോർ ഏർപ്പാടാ "
ജിമിൻ : " അത് നീ സിംഗിൾ ആയോണ്ട് തോന്നാ,,, Tae ടെ കാര്യം അവിടെ നിൽക്കട്ടെ,,,, യൂങ്കി ഹ്യുങ് അവിടെ എങ്ങനെ എത്തി അതും ആ സമയത്ത്,,, എന്തിന്?? അതാണ് ചോദ്യം "

STAI LEGGENDO
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...