part 7(2)

65 17 1
                                    

YOONGI'S SECRET FAM💜

PART - 7(2)

✍️sheba💜



യൂങ്കി : " ഇവന്റെ റിലേ പോയെന്ന തോന്നുന്നേ"

ജിമിൻ : " കണക്കായിപ്പോയി ",

ജിമിനിന്റെ പരിഭവം ഇപ്പോഴൊന്നും തീരില്ലാന്ന് തോന്നിയതോണ്ട്  അവര്
ഫുഡിലേക്ക് ശ്രദ്ധ തിരിച്ചു,

കോളിങ് കഴിഞ്ഞ് RM ഉം അവരുടെ കൂടെ കൂടി, അവൻ മാത്രം ഈ കഥകളൊക്കെ
അറിയാൻ ബാക്കി ഉള്ളൂ എന്നതോണ്ട്
Tae സംഭവിച്ചതൊക്കെ അവനും പറഞ്ഞു കൊടുത്തു, നംജൂൻ  ജിമിനിനെ നോക്കിയപ്പോ അവൻ കുഞ്ഞു കുട്ട്യോളെ
പോലെ പിണങ്ങി ഇരിക്കുന്നുണ്ടായിരുന്നു,

RM : " ജിമിനാ , ആ കുട്ടി ആളറിയാതെ പറഞ്ഞതായിരിക്കും, നീയാണെന്നറിഞ്ഞാൽ ഒരിക്കലും അങ്ങനെ പറയില്ലാന്ന് നിനക്ക് തന്നെ
അറിഞ്ഞൂടെ, നോക്കി നടക്കാത്തത്
നിന്റെ ശ്രദ്ധകുറവല്ലേ, അപ്പൊ നിന്റെ
ഭാഗത്തും തെറ്റുണ്ട്, ഇനിയിപ്പോ അത് ആലോചിച്ച് ഇരിക്കണ്ട ",

ഇത്രനേരമായിട്ടും നംജൂൻ മാത്രമാണ്
അവനെ കളിയാക്കാതെ സംസാരിച്ചത്
എന്നുള്ളോണ്ട്  ജിമിൻ നംജൂന്  ഒരു fingerheart  കാണിച്ചിട്ട്  ഒരു ക്യൂട്ട് എക്സ്പ്രഷനും ഇട്ടോണ്ട് അവനെ നോക്കി ചിരിച്ചു,

യൂങ്കി : "എനിക്ക് തോന്നുന്നത് ഇവനായത്
കൊണ്ടായിരിക്കും കളിയാക്കിയതെന്നാ,
അല്ലെങ്കി കറക്റ്റ് height തന്നെ പിടിക്കില്ലല്ലോ ",

യൂങ്കി അവനിട്ടൊന്ന് ആക്കിയതാണെന്ന്
അവന് മനസ്സിലായി,

ജിമിൻ : " ഓഹ്, പറയുന്നെ ആള് ഭയങ്കര height ആണല്ലോ,  എന്റെ അത്രെ ഇല്ലെല്ലോ ഹ്യുങ് ",

റൂമിലേക്ക് പോയ ജിൻ യൂങ്കിടേം ജിമിന്റേം
സംസാരം കേട്ടോണ്ട് വന്നപ്പോ അവൻ അതിന്റെ ഇടയിൽ കയറി,

ജിൻ : " മതി മതി, രാവിലെ തുടങ്ങിയതാ,
കഴിച്ചിട്ട് വാ എല്ലാരും ഞാൻ  പ്രാക്ടീസ് റൂമിലേക്ക് പോവാണ്,

ജിൻ പോയതിനു ശേഷം അവര് സംസാരമൊക്കെ നിർത്തീട്ട് വേഗം
കഴിച്ചെണീറ്റു.

~~~~~~~~~~~~~~~~~~~~~~~~~~~~~

റെയ്ച്ച ജിമിനിനെ എങ്ങനെ നേരിടും എന്നാലോചിച്ചു  അങ്ങോട്ടും ഇങ്ങോട്ടും ഇരുപ്പുറയ്ക്കാതെ നടക്കാൻ തുടങ്ങീട്ട്
കുറച്ചു സമയായി,

YOONGI'S SECRET FAMDonde viven las historias. Descúbrelo ahora