part 8(2)

64 14 3
                                        

YOONGI'S SECRET FAM💜

PART 8(2),
✍️sheba💜

Tae : " ഏയ്, എനിക്കൊരു ക്ഷീണോമില്ല, പിന്നെയ് നംജൂനി ഹ്യുങ് ",

RM : " ആഹ്, പറയെടാ ",

Tae : " ഹ്യുങിന്റെ ഒരു ഫാനിനെ ഞാൻ കണ്ടു,

RM : " ഏഹ്, നീ ഇവിടുന്നാണോ കണ്ടേ ",

Tae : "  ആഹ്, ഹൈബിൽന്ന് തന്നെ, പക്ഷെ അതാരാണെന്ന് തൽക്കാലം ഹ്യുങ് അറിയണ്ട ",

ഹോബി : " പിന്നെ നീയെന്തിനാ കണ്ടകാര്യം പറഞ്ഞത്,  അവന് ആളെ
പറഞ്ഞുകൊടുക്കടാ,

Tae : " പറയൂല "

അവനവന്റെ ബോക്സി സ്മൈലും കാണിച്ചോണ്ട് ഇളിച്ചുകൊടുത്തിട്ട്, രണ്ടു മൂന്നു കുഞ്ഞു സ്റ്റെപ്പും ഇട്ടോണ്ട് അവൻ ജിമ്മിൽന്ന് പുറത്തേക്ക് പോയി, ഹോബിയും നംജൂനും ചെക്കന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് പരസ്പരം നോക്കി ചിരിച്ചു, അവര് രണ്ടും വർക്ക്‌ഔട്ടിലേക്ക് തിരിഞ്ഞു,

~~~~~~~~~~~~~~~~~~~~~~~~~~~~~

BTS പ്രാക്ടീസ് കഴിഞ്ഞു റൂമിൽ പോയി ഒന്ന് ഫ്രഷായി വന്നപ്പോ താഴെ ഒരു സ്റ്റാഫിന്റെ മോന്റെ Birthday sweets
കൊടുന്നത് കഴിക്കുന്ന തിരക്കിലായിരുന്നു എല്ലാരും, മെമ്പേഴ്സിനെ കണ്ടപ്പോ അവർക്ക് മാറ്റി വെച്ചത് സ്റ്റാഫ്‌ കൊണ്ടു കൊടുത്തു, അവര് Birthday wishes ഉം താങ്ക്സൊക്കെ പറഞ്ഞു, സ്റ്റാഫ്‌സ് അവരെ bow ചെയ്തിട്ട് അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു,

റെയ്ച്ചക്ക് അവരെല്ലാരുമായിട്ട് ഒരു ഫോട്ടോ എടുക്കണമെന്നുണ്ട്, അവൾ ഇഷനോട് അവൾടെ ആഗ്രഹം പറഞ്ഞപ്പോ, ഇഷ BTS നോട്‌ ചെന്നു പറഞ്ഞു, അവര് ഓക്കേ ന്നും പറഞ്ഞിട്ട്,
അവരെല്ലാരും കൂടി ഫോട്ടോസ് എടുത്തു,

RM ന്റെ ഒപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് അവൾക്ക് നല്ല
ആഗ്രഹമുണ്ടെങ്കിലും, അവനോട് ചെന്നു
ചോദിക്കാൻ  ഒരു ധൈര്യകുറവ് തോന്നിയതോണ്ട്, ആരോടെങ്കിലും പറഞ്ഞു പറയിപ്പിക്കാം എന്ന് വിചാരിച്ചിട്ട്
നോക്കിയപ്പോ  Tae അവരെടുത്ത  ഫോട്ടോസൊക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു,

റെയ്ച്ചനെ പണിഷ്മെന്റിൽന്ന് പെട്ടെന്ന് ഊരിപോരാൻ സഹായിച്ചതും ,  വന്നപ്പോൾ തൊട്ട്
അവൻ കാണിക്കുന്ന കരുതലും ഒക്കെ
അവൾക്ക് അവനോട് സംസാരിക്കാൻ
കുറച്ചൂടെ എളുപ്പമാക്കി, റെയ്ച്ച അവന്റെ
അടുത്തേക്ക് ചെന്നു,

YOONGI'S SECRET FAMDonde viven las historias. Descúbrelo ahora