part 9

68 15 2
                                        

YOONGI'S SECRET FAM💜

PART - 9
✍️sheba💜




:" ഡാ നീ അത് കണ്ടോ, ഒരു ഗ്യാപ് പോലും ഇല്ലടാ അവരുടെ ഇടയിൽ "__ജിമിൻ,

: " എന്റെ കണ്ണിനു കുഴപ്പൊന്നൂല്യ "

ജിമിൻ : " ഇതേതാ ഡ്രാമ? "

: " Yoonisha"_____കുക്കി

: " എന്ത് ചിരി ഇളിച്ച് നിൽക്കാണ് നടക്ക്, തൃപ്തിയായില്ലേ ",____ജിമിൻ,

കുക്കി : " ആയി, വാ പോവാം "

ജിമിൻ : " ഇനി ഇവിടെ നിന്നാല് ചിലപ്പോ പലതും കാണേണ്ടി വരും, പോവുന്നതാണ്
നമ്മക്ക് നല്ലത് ",

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

ജിമിനും കുക്കിയും റൂമിൽന്ന് ഇറങ്ങീട്ട്
പ്രാക്ടീസ് റൂമിൽ ചെന്നു കുക്കി ഒരു ബോട്ടിൽ വെള്ളം എടുത്തു കുടിക്കാൻ നിന്നപ്പോ ജിമിനത് വേടിച്ചിട്ട് പകുതി മുക്കാലും കുടിച്ചിട്ട് അവന്റെ കയ്യിൽ തിരിച്ചു വെച്ചു കൊടുത്തു, എന്നിട്ട് അവൻ നിലത്തു ചെന്നിരുന്നു, കുക്കി ബാക്കിയുണ്ടായിരുന്ന വെള്ളം കുടിച്ചിട്ട്
അവന്റൊപ്പം വന്നിരുന്നു,

കുറച്ചുനേരത്തേക്ക് രണ്ടും സൈലന്റ് മോഡിൽ ആയിരുന്നു, ജിമിൻ  കുക്കിനെ നോക്കി,

കുക്കി : " ശെരിക്കും അവിടെ എന്താവും സംഭവിച്ചിട്ടുണ്ടാവാ? "

ജിമിൻ : " നീ കണ്ടതല്ലേ, എനിക്കതൊന്നല്ല, അവരെങ്ങനെ ഇത്രേം അടുത്തത് , അതും എപ്പോ, ഇഷ വന്നിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ? "

കൂക്കി : " നമ്മള് ഇഷനേറ്റ് സംസാരിക്കുന്നതിന്റെ ഒരംശം പോലും
ഹ്യുങ് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, പിന്നെങ്ങനെ? "

ജിമിൻ : " അല്ലെടാ, ഇഷ മാരീഡ് അല്ലെ? "

കുക്കി : " ചിലപ്പോ നമ്മടെ തെറ്റിദ്ധാരണ ആയിരിക്കും, ഇഷടെ സങ്കടം കണ്ടിട്ട് ഹ്യുങ് ആശ്വസിപ്പിച്ചതായിരിക്കും, അത് പിന്നെ അങ്ങനെ ആയതാണെങ്കിലോ? "

ജിമിൻ : "പിന്നല്ലേ, അത്രേം അടുപ്പമില്ലാത്തൊരാളെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കോ ആരെങ്കിലും, ഹ്യുങിനു
പകരം നീയാണെങ്കി അങ്ങനെയാണോ ചെയ്യാ, അല്ലല്ലോ,?"

YOONGI'S SECRET FAMDonde viven las historias. Descúbrelo ahora