part 6(2)

75 18 1
                                    

YOONGI'S SECRET FAM💜

Part - 6(2)
✍️Sheba💜

ഇഷ നിന്ന് ചിണുകുന്നെ കണ്ടപ്പോ യൂങ്കി അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി,,

"ഹ്യുങ് ",,,,,,,,,,,,,,

ജിമിനാണ്....

ജിമിനിന്റെ ശബ്ദം കേട്ടപ്പോ ഇഷ പരുങ്ങിയെങ്കിലും യൂങ്കി കൂളായിട്ട്
നിൽക്കുന്നുണ്ടായിരുന്നു, അവന്റെ നിൽപ്പ്
കണ്ടപ്പോ ഇഷ ഒന്നും മനസിലാവാതെ അവനെ നോക്കി,

ഇഷ : "ജിമിൻ ഇങ്ങോട്ട് വന്നാൽ നമ്മളെ കാണില്ലേ, പിന്നെ എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്ക്ണെ",

യൂങ്കി : " അത് പ്രശ്‌നല്ല, അവൻ ഇന്നലെ
എന്നോട് നിന്നെ കണ്ടു സംസാരിക്കാൻ പറഞ്ഞിരുന്നു, നീ എന്നെ ചോദിച്ചു, അപ്പൊ എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു എന്നൊക്കെ  അവൻ
പറഞ്ഞിരുന്നു ",

ഇഷ : " അപ്പൊ പറയാനുള്ള കാരണം കണ്ടുപിടിക്കണം ലെ ",

അപ്പോഴേക്കും ജിമിനും കുക്കിയും അവിടെ എത്തി,

ജിമിൻ : " ഹ്യുങ് ഇവിടെ ഉണ്ടാവുമെന്ന് എന്റെ മനസ്സ് പറഞ്ഞു, പക്ഷേ ഇഷയെ ഞാൻ പ്രതീക്ഷിച്ചില്ല ",

Jk : " മനസ്സിപ്പോ സ്റ്റാഫിന്റെ രൂപത്തിൽ ആണല്ലേ ജിമിൻഷി,,,ഹ്യുങ്,,ഞങ്ങളവിടെ നിൽക്കുമ്പോ ഒരു സ്റ്റാഫാണ് ഹ്യുങിനെ ഇവിടെ കണ്ടെന്നു പറഞ്ഞത് ",

കുക്കിടെ സത്യസന്ധത കണ്ടപ്പോ ജിമിനു
ഇവൻ കുറച്ചു ഓവറല്ലെ എന്നൊക്കെയാണ് ചിന്തിച്ചത്,

ജിമിൻ : " ഇഷക്ക് പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞില്ലേ, ആ സങ്കടം മാറി കിട്ടിയില്ലേ ",

ജെകെ :" എന്ത് സങ്കടം, എന്നിട്ട് എനിക്കൊന്നും തോന്നിയില്ലല്ലോ ",

ജിമിൻ : " നീ കൊച്ചു കുഞ്ഞല്ലേ, എന്തൊക്കെ പഠിക്കാനിരിക്കുന്നു, ഈ ജിമിൻ ഇവിടെ ഉണ്ടെല്ലോ, എല്ലാം ഞാൻ പഠിപ്പിച്ചു തരാം ",

ജെകെ : " വല്ലാതെ തള്ളണ്ട, ഉള്ള നീളോം
കൂടെ  താഴേക്ക് പോവും, പിന്നെ ഞങ്ങൾ ടോർച് അടിച്ചു നോക്കേണ്ടി വരും ",

ജിമിൻ : ഡാ മസിൽ തെണ്ടി ,,,,,,,

കൂക്കിക്ക് ജിമിനിനെ ചൊറിഞ്ഞപ്പോ
ഒരാശ്വാസമായി, അല്ലെങ്കിലും ഇതൊക്കെ അവന് ഭയങ്കര രസ്സമുള്ള കാര്യങ്ങളാണ്,,

YOONGI'S SECRET FAMDove le storie prendono vita. Scoprilo ora