പാർട്ട് 3⃣

116 21 2
                                    

💍🌹💍 ഉമർ ഖിസ്സ💍🌹💍
🌺🌺🌺🌺🌺🌺🌺🌺🌺

ലോകഗുരൂ മൂത്ത് റസൂൽ (സ)
നാണം കൊണ്ട് മുഖം താഴ്ത്തി മൗനമായി നിന്നു.
ചരിത്രം പറയുന്നു രണ്ടാമതും അബൂത്വാലിബ് ചോദ്യം ആവർത്തിച്ചു.  25 വയസ്സു മാത്രം പ്രായമായ നാണംകുണുങ്ങിയായ
തിരുനബി (സ) നാണംകൊണ്ട് പിതൃവ്യന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു എന്നിട്ട് മെല്ലെ അവിടുന്ന് നടന്നുനീങ്ങി.
അബൂത്വാലിബ് മൈസറയെ വിളിച്ചു പറഞ്ഞു എന്റെ മോന് സമ്മതമാണെന്നു ഖദീജയെ അറിയിച്ചുകൊള്ളൂ...

മൈസറ ഖദീജാബീവിയെ വിവരമറിയിച്ചു.
ഖദീജബീവി (റ) കാര്യങ്ങൾ നീക്കാൻ തുടങ്ങിയപ്പോൾ പിതാവ് കുവൈലിദ് എതിർപ്പുമായി വന്നു മോളെ
എത്രയോ പ്രഭുക്കന്മാരും, കോടീശ്വരൻമാരും കല്യാണാലോചനയുമായി വന്നതെല്ലാം നീ മുടക്കി.
എന്നിട്ട് ധരിദ്രനിൽ ദരിദ്രനായ മുഹമ്മദിനെയാണോ നിനക്ക് കിട്ടിയത്? തന്റെ  ആഗ്രഹത്തിന് വിലങ്ങുതടിയായി പിതാവ് വന്നപ്പോൾ
ബീവി പറഞ്ഞ മറുപടിയുണ്ട് ചരിത്രത്തിൽ!
വാപ്പാ ഖുറൈഷിഗോത്രത്തോട് കിടപിടിക്കാൻ ഇന്ന് മറ്റേത് ഗോത്രമാണ് വാപ്പാ ഈ ലോകത്തുള്ളത് സമ്പത്താണെങ്കിൽ എന്റെടുത്തു ഇഷ്‌ടംപോലെയുണ്ടല്ലോ!
സമ്പത്തു ഞാൻ മാനദണ്ഡമാക്കുന്നില്ല.
മറിച്ച് ഉന്നതകുലജാതനായ ഒരാൾ എനിക്ക് ഭർത്താവായിവേണം.
അതാണ് എന്റെആഗ്രഹം.
ഒടുവിൽ കുവൈലിദ് സമ്മതിച്ചു. കല്യാണം നടന്നു💐💐💐

മക്കയിലെ ജനങ്ങൾ ഈ കല്യാണത്തെകുറിച്ചു പലതും പറഞ്ഞു ചിരിച്ചു.
ഇതറിഞ്ഞ ബീവി (റ) മക്കയിലെ എല്ലാ ജനങ്ങളെയും ഒരു വിരുന്നിനു വിളിച്ചു.
എന്നിട്ടു അവിടെവെച്ചു പ്രഖ്യാപിച്ചു നിങ്ങളിൽ ചിലർക്ക് ഒരു സംശയമുണ്ടടാവും എന്റെ ഭർത്താവ് ധരിദ്രനാണെന്നു. എന്നാൽ നിങ്ങളെ എല്ലാവരെയും സാക്ഷിനിർത്തി ഞാൻ പറയുന്നു! എന്റെ എല്ല സ്വത്തുക്കളും ഞാൻ എന്റെ ഭർത്താവിന് തീരെഴുതികൊടുക്കാണ്.
ഇന്നുമുതൽ എന്റെ ഭർത്താവാണ് സമ്പന്നൻ ഖദീജ ധരിദ്രയാണ്.

റസൂൽ(സ)യെകൊണ്ട് ഖദീജബീവിയെ കല്യാണം കഴിപ്പിച്ചതിൽ അല്ലാഹുവിന് യുക്തിപൂർവ്വമായ രണ്ടു തീരുമാനമുണ്ടെന്നാണ് ചരിത്രം പറയുന്നത്.
ഒന്ന് : ചെറുപ്പത്തിലേ ഉമ്മ നഷ്ട്ടപെട്ട നബി(സ)ക്ക് ഭാര്യക്കപ്പുറം ഒരു മാധർത്ഥ്യത്തിന്റെ സ്‌നേഹം  കിട്ടിയെന്നതാണ്
തുടരും...

Islamic Stories' N' QuotesWhere stories live. Discover now