നബിമാരുടെ വര്‍ത്തമാനങ്ങള്‍

105 5 0
                                    

മലയാളം ഹദീസ് -: 

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ആദമിനെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നീളം അറുപതു മുഴമായിരുന്നു. ശേഷം അല്ലാഹു പറഞ്ഞു: നീ പോയിട്ട് ആ മലക്കുകള്‍ക്ക് സലാം ചൊല്ലുക. എങ്ങിനെയാണ് നിന്റെ സലാമിന് അവര്‍ മറുപടി പറയുന്നതെന്ന് നീ ശ്രദ്ധിക്കുക. അതുതന്നെയായിരിക്കും നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവര്‍ക്ക് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു. അസ്സലാമു അലൈക്ക വറഹ് മത്തുല്ലാഹി'' എന്ന്. അതായത്, വറഹ്മതുല്ലാഹി എന്ന് അവര്‍ അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരെല്ലാവരും ആദമിന്റെ രൂപത്തിലായിരിക്കും. അവരുടെ വലിപ്പമോ അതു ഇന്നുവരേക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 4. 55. 543)


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇസ്രായീല്യര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മാംസം കെട്ടുപോവുകയില്ലായിരുന്നു. ഹവ്വാഅ് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു സ്ത്രീയും അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കുകയില്ലായിരുന്നു. (ബുഖാരി. 4. 55. 547)


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. നിശ്ചയം, സ്ത്രീകള്‍ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളില്‍ ഉപരിഭാഗത്തുളളതാണ് ഏററവും വളഞ്ഞത്. നീ അതിനെ നേരെയാക്കുവാന്‍ പുറപ്പെട്ടാല്‍ നീ അതിനെ പൊട്ടിച്ചു കളയും. ഉപേക്ഷിച്ചാലോ! അതു വളഞ്ഞു കൊണ്ടുമിരിക്കും. അതിനാല്‍ സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. (ബുഖാരി. 4. 55. 548)



അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കില്‍ ആദമിന്റെ ആദ്യസന്താനത്തിന് ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത്. (ബുഖാരി. 4. 55. 552)


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ദജ്ജാലിനെക്കുറിച്ച് ഒരു പ്രവാചകനും തന്റെ സമുദായത്തെ ഉണര്‍ത്താത്ത ഒരു വാര്‍ത്ത ഞാന്‍ നിങ്ങളോട് പറയാം. തീര്‍ച്ചയായും അവന്‍ ഒറ്റക്കണ്ണനാണ്. സ്വര്‍ഗ്ഗവും നരകവും പോലെയുളള അത് അവന്‍ കൊണ്ടുവരും. അവന്‍ സ്വര്‍ഗ്ഗമെന്ന് പറയുന്നത് നരകവും നരകമെന്ന് പറയുന്നത് സ്വര്‍ഗ്ഗവുമായിരിക്കും. നുഹ് തന്റെ സമുദായത്തെ ഇവനെ സംബന്ധിച്ച് താക്കീത് ചെയ്തതുപോലെ ഞാനും താക്കീത് ചെയ്യുന്നു. (ബുഖാരി. 4. 55. 553)



Islamic Stories' N' QuotesWhere stories live. Discover now