💍🌷💍 ഉമർ ഖിസ്സ💍🌷💍
പട്ടാളക്കാർ അബ്‌ദുല്ലയെ ലക്ഷ്യം വെച്ച് ഒരു അംബെയ്തു.
അത് അബ്‌ദുല്ലയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ചെന്ന് കൃത്യമായി തുളച്ചുകയറി.
നെഞ്ചിൽ തറച്ച അമ്പുമായി
ഏഴോളം പട്ടാളക്കാരുടെ തല അബ്‌ദുല്ല വെട്ടി.പട്ടാളക്കാർക്ക് മുന്നിലൂടെ ചിരിച്ച മുഖവുമായി അബ്‌ദുല്ല എന്റെടുത്തുവന്നു ചോദിച്ചു.
ഉമറെ ഇത് കണ്ടോ ഉമറെ.
എന്റെ നെഞ്ചിൽ തുളച്ചുകയറിയ ഈ അമ്പ്.
ഇത് പറിച്ചെടുക്കാൻ നിനക്ക് കഴിയുമോ ഉമറെ.
കഴിയുമെങ്കിൽ പറിച്ചെടുക്കു.ഞാൻ അമ്പ് വലിച്ചൂരാൻ നോക്കി.
ഞാൻ വലിക്കുമ്പോൾ അമ്പിന്റെ തുഞ്ചം പുറത്തായിരുന്നു.
വലിച്ചപ്പോൾ അത് അകത്തു കയറി.
അപ്പോൾ എനിക്ക് തോന്നി അമ്പിന്റെ തുഞ്ചം ഹൃദയാന്ധരാളത്തിൽ കുടുങ്ങിയിരിക്കുന്നു.
അടുത്ത വലിക്ക് നെഞ്ച് പിളരും എന്നുറപ്പായപ്പോൾ ഞാൻ പിടിവിട്ടുകളഞ്ഞു.അപ്പോൾ അവൻ ചോദിച്ചു ഹോ... നീയാണോ മക്കത്തെ ഉമർ!!!
ഒരമ്പ് വലിച്ചെടുക്കാൻ കഴിവില്ലാത്ത വീരാളിയാണോ മക്കത്തെ ഉമർ!!ഉമർ(റ): അറിയാഞ്ഞിട്ടല്ല അബ്‌ദുല്ലാ.
ഞാൻ അമ്പ് വലിച്ചാൽ നിന്റെ നെഞ്ച് പിളരും.അബ്‌ദുല്ല: അപ്പൊ ഞാൻ മരിക്കുമെന്ന് ഉറപ്പാണല്ലേ?
പിന്നെ നെഞ്ച് പിളരുന്നതു കാണാനാണോ നിനക്ക് ബുദ്ധിമുട്ട്.
എങ്കിൽ നെഞ്ച് പിളരാതെ പറിക്കാനുള്ള ഒരു ഹിക്മത്ത ഞാൻ പറഞ്ഞു തരാം.ഞാൻ നിലത്തു കിടക്കാം.
എന്നിട്ട് ഉക്കാളാ ചന്തയിൽ ഗുസ്തിയിലേർപ്പെടുമ്പോൾ
പിന്നോട്ട് മറിയാതിരിക്കാൻ മുന്നോട്ട് വെക്കുന്ന വലത്തേ കാലില്ലേ.
ആ കാൽ എന്റെ നെഞ്ചത്തു അമർത്തിച്ചവിട്ടി വലിക്കുമറെ.
നെഞ്ച് പിളരാതെ അമ്പ് പുറത്തു വരുന്നത് കാണാം.എന്നിട്ടവൻ മലർന്നുകിടന്നപ്പോൾ എന്റെ സകല രോമകൂപങ്ങളും എഴുന്നേറ്റു നിന്നുപോയി.
ഞാനവന്റെ നെഞ്ചിൽ ചവിട്ടി അമ്പ് പറിച്ചെടുക്കാൻ
അപ്പോൾ അവൻ പറഞ്ഞു ഒരുമിനിറ്റ്.
നീയൊന്നു ഉമൈമയെ വിളിക്കു.
എനിക്കവളോട് പറയണം.
DU LIEST GERADE
Islamic Stories' N' Quotes
Spirituelles☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....