*📌 ഉമ്മു ഹുമൈദിനി സാഇദി (റ) നബി ﷺ യെ സമീപിച്ച് പറഞ്ഞു.*
_"അല്ലാഹുവിന്റെ ദൂതരേ ﷺ അങ്ങയോടൊപ്പം (മദീനത്തെ പള്ളിയിൽ) നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു._
*നബി ﷺ പറഞ്ഞു:*
_നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു._
_പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്._
_നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും._
_നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യകരമായിരിക്കും._
_എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”_📚 (സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)
*📎“ ശേഷം വീട്ടില്‍ ഒരു നിസ്കാരമുറി ഉണ്ടാക്കാൻ അവര്‍ നിര്‍ദ്ദേശിക്കുകയും. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്”*
📕(മുസ്നദ് അഹ്മദ്, 6/371).*മറ്റൊരു ഹദീസ് കൂടി കൂട്ടി വായിക്കാം*👇🏻
*📌 ഇബ്നു അബ്ബാസി (റ) ല്‍നിന്ന് നിവേദനം.*
_ജുമുഅഃ ദിവസം പള്ളിയില്‍ നിസ്കരിക്കുന്നതിനെക്കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ഠമായത് എന്നു തിരു നബി അവരോട് കല്പിച്ചു ”_
📙(മുസ്വന്നഫു ഇബ്നു അബീശൈബഃ, 2/384).*📌നബി ﷺ പറഞ്ഞു:*
_സ്ത്രീകൾക്ക് ഖൈറായ പള്ളി അവളുടെ വീടിന്റെ ഉള്ളറയാണ്._
📙(അഹ്മദ്, ത്വബ്റാനി, ഹാകിം).*🌻ഒരു വിശദീകരണം കൂടി ആയാലോ*👇🏻
*📎 ഇമാം ശാഫിഈ (റ) പറയുന്നു*
_📌 വിശ്വാസികളുടെ ഉമ്മമാരായ ഒരൊറ്റ സ്ത്രീയും ഏതെങ്കിലും ഒരു ജുമുഅക്കോ ഏതെങ്കിലും ഒരു ജമാഅത്തിനോ പള്ളിയില്‍ പങ്കെടുത്തതായി നമുക്കറിയില്ല,_
_ജുമുഅ എന്നത് പുരുഷന് മാത്രം ബാധകമായതാണ് സ്ത്രീകള്ക്ക് ഒരിക്കലും അത് ബാധകമല്ല .. ആണുങ്ങള്‍ പള്ളികളില്‍ ജമഅതുകൾക്ക് വരുന്നത് പോലെ ഒരിക്കലും അവര്‍ വരേണ്ടതില്ല .._
_വല്ല പ്രതേകതയും ഉണ്ടായിരുന്നുവെങ്കിൽ അതിനെകുറിച്ചു കല്പിക്കുമായിരുന്നു_
*📘(ഇഖ്തിലാഫുൽ ഹദീസ് )*_*🔕ഫർള് നമസ്കാരത്തിന്റെ വിധി ഇപ്രകാരം ആണെങ്കിൽ സുന്നത്തായ തറാവീഹ് പോലോത്തവയെ കുറിച്ചു പ്രതേകം പറയേണ്ടതില്ലല്ലോ ..*_
🌷 وصلى الله على سيدنا محمد وعلى آله وصحبه اجمعين
*©📣صوت الدعوة لاهل السنة*
➖➖➖➖➖➖➖➖➖
*
ESTÁS LEYENDO
Islamic Stories' N' Quotes
Espiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....