ഇസ്ലാമിൽ കറുപ്പിന്‍റെ അഴക്‌

144 5 0
                                    

''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ...
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''

ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..

ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ്
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും,
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല,
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!

''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ?
നീ മുഹമ്മദിനെ വിശ്വസിച്ചോ?''

'' അത് സത്യമാണ്.. ഞാന്‍ വിശ്വസിച്ചു..''
ബിലാല്‍ മറുപടി നല്‍കി..

ക്രൂര മര്‍ദ്ദനങ്ങളായിരുന്നു പിന്നീട്..
ജനം കൂടുന്ന കഅബയുടെ അടുത്ത് നിലത്തു
കിടത്തി ചാട്ടവാറുകള്‍ പൊട്ടും വരെ അടിച്ചു...
മരുഭൂമിയിലെ മണലില്‍ കിടത്തി പാറക്കല്ല്
നെഞ്ചത്ത് കയറ്റി വെച്ചു..
കണ്ണിലും, വായിലും മണലിട്ടു...

അപ്പോഴൊക്കെ ബിലാല്‍ പറഞ്ഞു
''അഹദ്..അഹദ്..അഹദ്..( ഒരേ ഒരു ദൈവം)

രാത്രി ഒട്ടകങ്ങള്‍ക്കൊപ്പം കൂട്ടില്‍
കിടക്കുമ്പോള്‍ ബിലാല്‍
ചിന്തിക്കുകയായിരുന്നു..
എന്താണ് താന്‍ ചെയ്ത തെറ്റ്..?
കറുത്തവനായി ജനിച്ചതോ..?
മനുഷ്യര്‍ എങ്ങനെ ഉയര്‍ന്നവനും,
താഴ്ന്നവനും ആകും..? എല്ലാവരേയും
ജനിപ്പിക്കുന്നത് ഒരേ ദൈവമല്ലേ..?
ആ ദൈവത്തിനു എല്ലാ മനുഷ്യരും ഒന്നല്ലേ..?

ഈ ചോദ്യത്തെ ശരി വെച്ചാണ് മുഹമ്മദ്‌ വന്നത്...ജീവിതത്തില്‍ ഇതുവരെ കള്ളം
പറയാത്ത ഒരു മനുഷ്യന്‍ താന്‍ നബിയാണെന്ന്
മാത്രം കള്ളം പറയുമോ?

ആരുമറിയാതെ ചെന്നു...
അരയില്‍ ഒരു ചാക്ക് മാത്രം ചുറ്റിയ തന്നെ
നബി സ്വീകരിച്ചത് കെട്ടിപ്പിടിച്ച്..!
ഇസ്ലാം പഠിപ്പിച്ചു തന്നു..
ഏകനായ ദൈവം, ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍.. ....,.. അദൃശ്യന്‍ ,
വൃത്തിയുള്ള എവിടുന്നും
ആരാധിക്കാം.. ഇടയില്‍ ആരും വേണ്ട...

Islamic Stories' N' QuotesWhere stories live. Discover now