പാർട്ട്6⃣

98 20 0
                                    

        💍🌷💍 ഉമർ ഖിസ്സ💍🌷💍

ഉമർ (റ) പേര് ചോദിച്ചപ്പോൾ  ആ യുവാവ് പറഞ്ഞു
എന്റെ പേര് അബ്‌ദുല്ല ഹിബ്നു ഷഹറ

ഉമർ(റ): അല്ല നീ ഇത്ര തിരക്കിട്ട എവിടെ പോവുന്നു?

അബ്‌ദുല്ല: അതൊരു വലിയ കഥയാ! അത് പറയാൻ നേരമില്ല.
എനിക്ക് വേഗം പോണം.

ഉമർ(റ): അല്ല അതുനീ പറഞ്ഞിട്ട് പോയാൽമതി.

അബ്‌ദുല്ല: ഹോ... ഉമറെ അതൊരു വലിയ കഥയാന്ന് പറഞ്ഞില്ലേ. എനിക്ക് നേരമില്ല
നീ ഗുഹയിൽ പോയിരുന്നു അടുത്തയാളെ പിടി ഞാൻ പോവാണ് എന്നെ വിടു.

ഉമർ(റ): അല്ല എന്നാലും ആ കഥ നീ പറഞ്ഞിട്ട് പോയാൽ മതി.

അബ്‌ദുല്ല: ഹോ ഈ ഉമറിനെകൊണ്ട് കുടുങ്ങി.
എന്നാ കേട്ടോ ഇന്ന് രാത്രിയാകുംപോഴേക്കും എനിക്ക് റോം പട്ടണത്തിലെത്തണം

ഉമർ(റ): റോമിലോ! അതെന്തിനാ?

അബ്‌ദുല്ല: ഉമറെ... അത്... പിന്നെ... അത്.. എനിക്കവിടെ ഒരു... ഒരു... പെണ്ണുണ്ടുമറെ...

ഉമർ(റ): അതുശരി അതാണ് നിനക്കിത്ര സ്‌പീഡല്ലേ...

അബ്‌ദുല്ല: ഉമറെ ഞാൻ നിന്നെപ്പോലെ ഊച്ചാളിയല്ല.

ഉമർ(റ): പിന്നാരാ മാന്യാ നീ?

അബ്‌ദുല്ല:   റോമിലെ രാജാവിന്റെ പ്രധാനമന്ത്രി ഷഹറയുടെ മകനാ ഞാൻ.

ഉമർ(റ): റോമിലെ മന്ത്രിയുടെ മകനെന്താ ഷാമിൽനിന്ന് വരുന്നത്?

അബ്‌ദുല്ല: അത് വേറെകഥ! അത് പറയാൻ നേരമില്ല ഞാൻ പോവാ.

ഉമർ(റ): അത് പറഞ്ഞിട്ട് നീ പോയാൽമതി. ആ കഥയുംകൂടെ എനിക്ക് കേൾക്കണം.

അബ്‌ദുല്ല: ഉമറിനെകൊണ്ട സത്യത്തിൽ ഞാൻ തോറ്റുപോയി.
നീ വിജരിക്കണപോലൊരു പെണ്ണല്ലവൾ.
അവളെകുറിച് തെറ്റിദ്ദരിക്കാതിരിക്കാൻ വേണ്ടി ഞാനൊരു കാര്യം പറയാം.
ഞാൻ ജനിച്ചതും വളർന്നതുമൊക്കെ എന്റെ മാതാപിതാക്കൾക്കൊപ്പംറോം കൊട്ടാരത്തിലാണ്.
ഞാൻ ജനിച്ചു 5 കൊല്ലം കഴിഞ്ഞതിനു ശേഷം അവിടത്തെ രാജാവിനൊരു പെൺ കുട്ടി പിറന്നു.
അവളുടെ പേര് ഉമൈമാ എന്നാണ്.

ചെറുപ്പത്തിൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ് കളിച്ചതും നടന്നതും,വളർന്നതുമെല്ലാം.
അപ്പോൾ നാട്ടുകാരെല്ലാം പറയും ഹോ അബ്‌ദുല്ലക്ക് പറ്റിയപെണ്ണാ ഇവൾ...

ഒരിക്കൽ രാജാവ് എന്റെ ഉപ്പയെ വിളിച്ചിട്ട് പറഞ്ഞു.
നമ്മുടെ മക്കളെ ആ ചേർച്ച നീ കണ്ടില്ലേ. വലുതായാൽ അവർ ഇതുപോലെ ഒന്നിക്കട്ടെ.
നമുക്ക് അവരുടെ കല്യാണം ഉറപ്പിച്ചിടാം.

മന്ത്രി പറഞ്ഞു നിങ്ങള്ക്ക് സമ്മതമാണെങ്കിൽ എനിക്ക് കുഴപ്പമൊന്നുമില്ല.
പക്ഷെ നമ്മളതു വാക്കാൽ പറഞ്ഞിട്ട് കാര്യമില്ല.
അവരുടെ കല്യാണപ്രായമാകുംപോഴേക്കും നമ്മളിലാരാണ് ബാക്കിയുണ്ടാവുക എന്ന പറയാൻ പറ്റില്ലല്ലോ
അതുകൊണ്ട് നമുക്കൊരു കരാർ എഴുതാം.

രാജാവ് പറഞ്ഞു നീ ബുദ്ധിമാനായ മന്ത്രിയാണ്!
ഒരുകാര്യം ചെയ്യ് നീ നാളെ നിന്റെ മകനെയും കൊണ്ട് ദർബാർഹാളിൽ കൊണ്ടുവാ ഞാൻ എന്റെ മകളെയും കൊണ്ടുവരാം നമുക്ക് എല്ലാവരെയും സാക്ഷികളാക്കി കരാറെഴുതാം.

പിറ്റേദിവസം എന്നെകുളിപ്പിച്ചു ഒരുക്കി എന്റെ ഉപ്പ എന്നെ ദർബാർഹാളിലേക്ക് കൊണ്ടുപോയി.
അപ്പോൾ  നിനക്ക് കേൾക്കാണോ ഉമറെ....

തുടരും......

Islamic Stories' N' QuotesHikayelerin yaşadığı yer. Şimdi keşfedin