മലയാളം ഹദീസ് - വിഷയം:
വഴക്കുകള്അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു മുസ്ളിമും ഒരു ജൂതനും തമ്മില്‍ ശകാരിച്ചു. മുസ്ളിം പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മുഹമ്മദ്(സ) നെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. അപ്പോള്‍ ജൂതന്‍ പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മൂസയെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. ഉടനെ മുസ്ളിം കൈ പൊക്കി ജൂതന്റെ മുഖത്തടിച്ചു. ജൂതന്‍ നബി(സ)യുടെ അടുത്ത് ചെന്നു ആവലാതി ബോധിപ്പിക്കുകയും സംഭവം വിവരിക്കുകയും ചെയ്തു. മുസ്ളിമിനെ വിളിച്ചു വരുത്തി സംഭവം അന്വേഷിച്ചപ്പോള്‍ നടന്നതെല്ലാം അദ്ദേഹവും നബി(സ)യോട് പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ എന്നെ മൂസയെക്കാള്‍ ഉല്‍കൃഷ്ടനാക്കരുത്. നിശ്ചയം മനുഷ്യരെല്ലാം പരലോകത്തു ബോധരഹിതരായി വീഴുമ്പോള്‍ അക്കൂട്ടത്തില്‍ ഞാനും വീഴും. ഏറ്റവുമാദ്യം ബോധം തിരിച്ചു കിട്ടുന്നതെനിക്കായിരിക്കും. ഞാന്‍ കണ്ണു തുറന്ന് നോക്കുമ്പോള്‍ മൂസാ(അ)ദൈവിക സിംഹാസനത്തിന്റെ ഒരു ഭാഗം പിടിച്ചുകൊണ്ട് അതാ നില്‍ക്കുന്നു.! ബോധം അദ്ദേഹത്തിന്ന് എനിക്ക് മുമ്പ് തിരിച്ചു കിട്ടിയതോ അതല്ല അദ്ദഹേം തീരെ ബോധം കെട്ട് വീഴാതെ അല്ലാഹു ഒഴിച്ചു നിറുത്തിയതോ എന്താണെന്ന് എനിക്കറിയുകയില്ല. (ബുഖാരി. 3. 41. 594)
അബ്ദുല്ല(റ) നിവേദനം: ഒരു മനുഷ്യന്‍ ഖുര്‍ആനിലെ ഒരു വാക്യം ഓതുന്നതു ഞാന്‍ കേട്ടു. നബി(സ) ഓതിയ രൂപത്തിന്ന് വ്യത്യസ്ഥമായിക്കൊണ്ട്. ഞാന്‍ അയാളുടെ കൈപിടിച്ചുകൊണ്ട് നബി(സ)യുടെ അടുക്കല്‍ ചെന്നു. നബി(സ) അരുളി: നിങ്ങള്‍ രണ്ടുപേരും ഓതിയത് ശരിയാണ്. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് ഭിന്നിപ്പ് കാരണമാണ്. (ബുഖാരി. 3. 41. 593)
ഉമര്‍ (റ) നിവേദനം: സൂറത്തു ഫുര്‍ഖാന്‍ ഞാന്‍ ഓതുന്ന ശൈലിയില്‍ അല്ലാതെ മറ്റൊരു രൂപത്തില്‍ ഹിശ്ശാമ്ബ്ശ ഹക്കം ഓതുന്നത് ഞാന്‍ കേട്ടു. അദ്ദേഹത്തെ നമസ്കാരത്തില്‍ തന്നെ പിടികൂടാന്‍ ഞാന്‍ ആഗ്രഹിച്ചു. എങ്കിലും പിരിയുന്നതുവരെ ഞാന്‍ അദ്ദേഹത്തിന് താമസം നല്‍കി. ശേഷം അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ചു ഞാന്‍ നബി(സ)യുടെ അടുക്കലേക്ക് കൊണ്ടുപോവുകയും വിവരം നബി(സ)യോട് പറയുകയും ചെയ്തു. നബി(സ) അദ്ദേഹത്തോട് ഓതികേള്‍പ്പിക്കാന്‍ പറഞ്ഞു. ഹിശ്ശാമ് ഓതിയപ്പോള്‍ ഇപ്രകാരം എനിക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) പറഞ്ഞു: പിന്നെ എന്നോട് ഓതുവാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ഓതി കേള്‍പ്പിച്ചു. നബി(സ) അരുളി: ഇപ്രകാരവും എനിക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയം ഖുര്‍ആന്‍ ഏഴ് അക്ഷരങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അവയില്‍ നിന്ന് നിങ്ങള്‍ക്ക് സാധിക്കുന്ന രൂപത്തില്‍ പാരായണം ചെയ്തു കൊള്ളുവീന്‍. (ബുഖാരി. 3. 41. 601)
പരസ്പരം തല്ല് കൂടാതെ ഇരിക്കുക. കാരണം ATHU നിങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സാദ്യത ഉണ്ട്... അള്ളാഹു ഏവരെയും തിന്മ യിൽ NINNUM രക്ഷിക്കട്ടെ ആമീൻ......
YOU ARE READING
Islamic Stories' N' Quotes
Spiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....