🌷Read it 🌷

165 9 0
                                    

🎾 ഭക്ഷണം തികയില്ല എന്ന് ഭയപ്പെട്ടാൽ സൂറത്തുൽ ഖുറൈശ് ഓതി ഊതുക. ബർക്കത്ത് വർദ്ധിക്കും.

🎾 വാതിൽ അടക്കുംബോൾ ബിസ്മി ചൊല്ലുക.

🎾 സ്വുബ്ഹിയുടെ മുമ്പത്തെ രണ്ട് റകഅത്തിന് ശേഷം വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കലും ആ സമയം ഖബറിലെ കിടത്തത്തെ ഓർക്കലും
اَللَّهُمَّ رَبَّ جِبْرِيلَ وَمِيكاَئِيل وَإِسْرَافِيلَ وَمُحَمَّدٍ صلي الله عليه وسلم اَجِرْنِي مِنَ النَّار
എന്ന് പറയലും സുന്നത്താണ്.

🎾 വീട്ടിൽ പ്രവേശിക്കുംബോൾ വലത് കാലും വീട്ടിൽ നിന്നറങ്ങുംബോൾ ഇടത് കാലുമാണ് മുന്തിക്കേണ്ടത്.

🎾 വീട്ടിൽ നിന്നിറങ്ങുംബോൾ
بِسْمِ اللَّهِ تَوَكَّلْتُ عَلَي اللَّهِ لاَحَوْلَ وَلاَقُوَّةَ اِلاَّ بِاللَّه
എന്ന് പറയാൻ മറക്കാതിരിക്കുക.

🎾 ചെരുപ്പ് ധരിക്കുംബോൾ ആദ്യം വലത് കാലിലും അഴിക്കുംബോൾ ഇടത് കാലിൽ നിന്നുമാണ് സുന്നത്ത്.

🎾 മുൻഭാഗത്ത് തുപ്പൽ കറാഹത്താണ്.

🎾 അന്യരെ കുറ്റം പറയാനോ കേൾക്കാനോ പാടില്ല. അത്തരം ഒരുമിച്ച് ചേരലിൽ നിന്ന് ഒഴിവാകുക.

🎾 സ്വുബ്ഹി, മഗ്രിബ് എന്നീ നിസ്ക്കാരങ്ങൾക്കു ശേഷം,
اَللَّهُمَّ اَجِرْنِي مِنَ النَّار
എന്ന് 7 തവണ ചൊല്ലുക.

🎾 സൂറത്തുൽ വാഖിഅ രാത്രിയിൽ പതിവാക്കുക. ഐശ്വര്യം ലഭിക്കും. ദാരിദ്രൃം ഇല്ലാതാകും.

🎾 സൂറത്തുൽ മുൽഖ് പതിവാക്കുക. ഖബർ ശിക്ഷയെ അത് തടഞ്ഞ് നിർത്തും.

🎾 ദുആ ചെയ്യുംബോൾ റബ്ബനാ എന്ന് തുടങ്ങുന്ന ഖുർആനിൽ വന്ന ദുആകൾക്ക് മുൻഗണന നൽകുക.
(മലയാളത്തിൽ ദുആ ചെയ്യുന്നവർ ഹംദും സ്വലാത്തും ആദ്യവും അവസാനവും ചൊല്ലാൻ മറക്കാതിരിക്കുക, കൈകൾ രണ്ടും തുറന്ന് പിടിക്കുകയും, ചുമലിനോട് സമാനമാകുന്നത് വരെ ഉയർത്തുകയും ചെയ്യുക).

🎾 കുടുംബബന്ധം ചേർക്കൽ മുഖേന ആയുസ് വർദ്ധിക്കുന്നതും ഭക്ഷണം വിശാലമാകുന്നതുമാണ്.
(ഇന്ന് നമുക്കിടയിൽ തീരെ ഇല്ലാതെ പോയതും ഇതു തന്നെയാണ്, അത് കൊണ്ട് തന്നെ മനുഷ്യന് ആയുസ്സും വളരെ കുറവാണ്, മാത്രവുമല്ല ഉള്ള ആയുസ്സ് തന്നെ മാറാവ്യാതി രോഗം കൊണ്ടും മറ്റും വളരെ ഞെരുക്കം അനുഭവിക്കുന്നതുമാണ്, കൂടെപ്പിറപ്പിന് പുറമെ മാതാവിന്റെയും പിതാവിന്റെയും ബന്ധുക്കളെയാണ് ഉദ്ദേശിക്കുന്നത്).

Islamic Stories' N' QuotesWhere stories live. Discover now