👁️ കണ്ണേറും പ്രതിവിധിയും 👁️

131 5 2
                                    

ഹാഫിള് ഇബ്‌നു ഹജര്‍ (റ) പറയുന്നു: ചീത്ത പ്രകൃതിയുള്ളവരില്‍നിന്ന് അസൂയയുടെ കലര്‍പ്പോടെ  നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത്... (ഫതഹുല്‍ ബാരി: 10/210).

ഇമാം നവവി (റ) ഉദ്ധരിക്കുന്നു:  കണ്ണേറുകാരന്‍ അത് ഏല്‍ക്കുന്നവനോട് അഭിമുഖമാകുമ്പോള്‍ അല്ലാഹു ഉണ്ടാക്കുന്ന കെടുതി മാത്രമാണ് അവിടെ സംഭവിക്കുന്നത് ... (ശറഹു മുസ്‌ലിം: 7/427).

ആത്മാക്കളില്‍ ചിലതിനുണ്ടാകുന്ന ദുര്‍ഗുണമാണ് കണ്ണേറ്. ഇതില്‍ കണ്ണിനപ്പുറം പ്രവര്‍ത്തിക്കുന്നത് ആത്മീയ ശക്തിയും അതിന്റെ ചാലകശക്തി അല്ലാഹുവിന്റെ ഖുദ്‌റത്തുമാണ്. നാവേറ്, നാഫലം, പ്രാക്ക്, മനംപ്രാക്ക് തുടങ്ങിയ പ്രയോഗങ്ങള്‍ നമുക്കിടയിലുണ്ടെല്ലോ. തത്ത്വത്തില്‍ ഇതെല്ലാം കണ്ണേറില്‍ പെട്ടതാണ്. ഫലത്തില്‍, എല്ലാം ആത്മബാധയാണ്. അന്ധനായ കണ്ണേറുകാരന്റെ അടുക്കല്‍ വിവരിക്കപ്പെട്ട വസ്തുവില്‍ അവന്റെ ആത്മാവേറ്റെന്നു വരാം. ബാഹ്യാവയവങ്ങളില്‍ കണ്ണിന് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനമുള്ളതുകൊണ്ടാണ് അതിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ബോധപൂര്‍വ്വമോ യാദൃച്ഛികമായോ കണ്ണേറു സംവിക്കാം. ചിലപ്പോള്‍ ഇത് കണ്ണേറുകാരനില്‍തന്നെ തിരിച്ചേല്‍ക്കാനും സാധ്യതയുണ്ട്...

ഉമ്മു സലമ (റ) യില്‍നിന്നും നിവേദനം. മഹതി പറഞ്ഞു: എന്റെ വീട്ടില്‍വെച്ചു മുഖത്ത് നിറപ്പകര്‍ച്ചയുള്ള ഒരു സ്ത്രീയെ കാണാനിടയായ പ്രവാചകന്‍ (സ) ഇങ്ങനെ പറഞ്ഞു: അവള്‍ക്കു നിങ്ങള്‍ മന്ത്രിക്കുക. കാരണം, അവള്‍ക്ക് കണ്ണേറേറ്റിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: കണ്ണേറ് ഒരു വസ്തുതയാണ്. അല്ലാഹുവിന്റെ വിധിയെ വല്ലതിനും മറികടക്കാനാകുമായിരുന്നുവെങ്കില്‍ കണ്ണേറിന് കഴിയുമായിരുന്നു (മുസ്‌ലിം).

عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ

Islamic Stories' N' QuotesWo Geschichten leben. Entdecke jetzt