*📚🌟🌙📚അന്ത്യപ്രവാചകൻ മുത്ത് മുഹമ്മദ് ﷺ യുടെ വഫാത് 📚🌟🌙📚🌟*

483 5 3
                                    

*ഇത് വായികുമ്പോൾ കണ്ണുനീർ തൂകാത്ത മുസ്ലിം ഇല്ല*

===================

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللّهم صلّ على النّور وآله وسلّم

ഹിജ്റ 11, സഫര്‍ 12

ജന്നത്തുല്‍ ബഖീഇല്‍ അന്നൊരു ഖാബറടക്കല്‍ നടന്നു, നബി ﷺ തങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ പോയി.
അവിടെ നിന്ന് മടങ്ങുമ്പോള്‍ നേര്‍ത്ത തലവേദന തോന്നി..

പിന്നെ അത് വര്‍ദ്ധിച്ചു..

കലശലായ തലവേദന...!!!

പുണ്യ പൂമേനിയുടെ ഊഷ്മാവ്‌ വര്‍ദ്ധിച്ചു..
നല്ല പനി, വല്ലാത്ത ക്ഷീണം..!!

നബി ﷺ തങ്ങള്‍ക്ക് രോഗം .!!!

ഇതിനു മുമ്പ്‌ കടുത്ത രോഗം വന്നിട്ടില്ല...
രോഗ വിവരം ഭാര്യമാരെ വിഷമിപ്പിച്ചു.

ഹിജ്റ ആറാം വര്‍ഷം രോഗം വന്നു. അന്ന് ഭക്ഷണത്തോട് വെറുപ്പ്‌ തോന്നി.
പിന്നെ രോഗം മാറി.

ഹിജ്റ ഏഴാം വര്‍ഷത്തില്‍ വിഷം കലര്‍ന്ന മാംസം ചവച്ചതിന്‍റെ കാരണത്താല്‍ രോഗം വന്നു. അതിന്‍റെ ശല്യം ഇടക്ക് ഉണ്ടാകാറുണ്ട്.

എങ്കിലും ഇതുപോലെ കടുത്ത രോഗം വന്നിട്ടില്ല.
13 ദിവസം രോഗം നീണ്ടുനിന്നു.

രോഗിയാണെങ്കിലും നിസ്കാരത്തിനു നേതൃത്ത്വം നല്‍കാനായി പള്ളിയിലെത്തും.

നല്ല വേദന സഹിച്ചുകൊണ്ടാണ് മുത്ത് നബി ﷺ തങ്ങള്‍ നിസ്കാരത്തിന് നേതൃത്ത്വം നല്‍കുന്നത്.

മസ്ജിദുന്നബവിയില്‍ ആകെ വിഷാദം നിറഞ്ഞു.
നിസ്കാരം കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങും.

"നാളെ ഞാന്‍ എവിടെയായിരിക്കും..??" പുന്നാര നബി ﷺ തങ്ങള്‍ പത്നിമാരോട് ചോദിച്ചു.

ഇങ്ങനെ ചോദിക്കുന്നതെന്തിനാണെന്ന്..?? ഭാര്യമാര്‍ പരസ്പരം ചോദിച്ചു.., അവര്‍ക്കു കാര്യം പിടികിട്ടി..
ആയിശ ബീവി (റ) യുടെ വീട്ടിലെത്താന്‍സമയമായോ എന്നാണ് ചോദിക്കുന്നത്.

അവര്‍ ഒരു തീരുമാനത്തിലെത്തി, രോഗം സുഖപ്പെടുന്നതുവരെ ആയിശ ആയിശ ബീവി (റ) യുടെ വീട്ടില്‍ താമസിക്കട്ടെ..

Islamic Stories' N' Quotesحيث تعيش القصص. اكتشف الآن