1. സ്വർഗ്ഗത്തിൽ വെച്ച് സന്താനങ്ങൾ ജനിക്കുമോ ?
മറുപടി : ജനിക്കണമെന്നാഗ്രഹമുണ്ടെങ്കിൽ ജനിക്കും എന്നാൽ ഗർഭം ധരിക്കലും പ്രസവിക്കലുമെല്ലാം ഒരു മണിക്കൂറിനുള്ളിൽതന്നെ സാധിക്കും എന്ന് നബി (സ)അരുളിയിട്ടുണ്ട് (ഫതാവൽ ഹദീസിയ്യ 9)
2. ഒന്നിൽ കൂടുതൽ പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീയുടെ സ്വർഗത്തിലെ ഭർത്താവ് ആരായിരിക്കും ?
മറുപടി: അവൾക്ക് അവരിൽ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെടുകയും അങ്ങനെയവൾ ഏറ്റവും നല്ല സ്വഭാവമുണ്ടായിരുന്ന ഭർത്താവിനെ തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ത്വബ്റാനി,ഫതാവൽ ഹദീസിയ്യ 48)
3. ചെറുപ്പത്തിൽ പ്രായം തികയുന്നതിന് മുമ്പ് മരണപ്പെട്ടുപോയ അവിശ്വാസികളായ മക്കൾ നരകത്തിലാണോ ?
മറുപടി: അല്ല അവരും സ്വർഗ്ഗാവകാശികളാണ് ഇബ്രാഹിം നബിയുടെ ചുറ്റും സ്വർഗത്തിൽ മുസ്ലിംകളുടെയും അമുസ്ലിംകളുടെയും മക്കൾ കളിക്കുന്നതായി ഞാൻ കണ്ടു എന്ന് നബി (സ) പ്രസ്താവിച്ചതായി ബുഖാരിയിലുണ്ട് (ഫതാവൽ ഹദീസിയ്യ 107)
4. സ്വർഗത്തിന് എത്ര വാതിലുകളാണ് ?
മറുപടി: 8 (തദ്കിറ 535)
5. ഏത് വസ്ത്രമാണ് സ്വർഗ്ഗവാസികൾ ധരിക്കുക ?
മറുപടി: പച്ചപ്പട്ടുവസ്ത്രമാണെന്ന് സൂറത്തുൽകഹ്ഫിലും മറ്റും അല്ലാഹു പറഞ്ഞിട്ടുണ്ട്
6. സ്വർഗത്തിലെ സ്ത്രീകൾക്ക് ആർത്തവമുണ്ടാവുമോ ?
മറുപടി: ഇല്ല മാത്രമല്ല മലമൂത്രവിസർജ്ജനം ,കഫം,തുപ്പൽ,രോഗം എന്നിവയൊന്നും സ്വർഗ്ഗനിവാസികൾക്കാർക്കും ഉണ്ടാവുകയില്ല (മിശ്കാത്ത് 5/288)
7. സ്വർഗ്ഗത്തിൽ വസിക്കുമ്പോൾ എത്ര വയസ്സാണ് ഉണ്ടാവുക ?
മറുപടി: ഏത് പ്രായത്തിൽ മരണപ്പെട്ടവരാണെങ്കിലും എല്ലാവർക്കും മുപ്പത്തിമൂന്ന് വയസ്സാണുണ്ടാവുക എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (തുർമുദി,ഫതാവൽ ഹദീസിയ്യ 183)
YOU ARE READING
Islamic Stories' N' Quotes
Spiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....