✿ചരിത്രം!

131 6 0
                                    

*ചരിത്രം ആരംഭിക്കുന്നു👌👌👌*

*സ്വർഗം കൊതിച്ച ഉമ്മയും മകനും*

*_നബി തിരുമേനി(സ)യുടെ മദീനയില്‍ അബൂ ഖുദാമ എന്ന പേരുള്ള ഒരാളുണ്ടായിരുന്നു. ദൈവിക മാര്‍ഗത്തില്‍ സമരം ചെയ്യുകയെന്നത് അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. മദീനപള്ളിയില്‍ സംസാരിച്ച് കൊണ്ടിരിക്കെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞു 'അല്ലയോ അബൂ ഖുദാമ, ദൈവിക മാര്‍ഗത്തിലെ സമരത്തിനിടയില്‍ താങ്കള്‍ കാണാനിടയായ അല്‍ഭുതകരമായ എന്തെങ്കിലും സംഭവം വിശദീകരിക്കാമോ? അബൂഖുദാമ ഒരു വലിയ ചരിത്രസംഭവം പറഞ്ഞ് തുടങ്ങി. 'ഞാന്‍ ഇടക്കിടെ ചന്തയിലേക്ക് പോകാറുണ്ടായിരുന്നു. യുദ്ധയാത്രയില്‍ ആയുധം വഹിക്കാന്‍ പറ്റിയ ഒട്ടകത്തെ വാങ്ങാനായിരുന്നു അത്. ഒരു ദിവസം ഞാന്‍ ചന്തയില്‍ ഇരിക്കുന്നതിനിടെ ഒരു സ്ത്രീ അടുത്ത് വന്നു പറഞ്ഞു 'അല്ലയോ അബൂ ഖുദാമ, താങ്കള്‍ ദൈവിക മാര്‍ഗത്തിലെ സമരത്തെയും, പോരാട്ടത്തെയും പരിണയിക്കുകയും, അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ഞാന്‍ കേള്‍ക്കാനിടയായി. മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ധാരാളം മുടി നല്‍കി അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവ മുറിച്ച്, പിരിച്ച് കുതിരക്ക് പറ്റിയ കടിഞ്ഞാണ്‍ തയ്യാറാക്കിയിട്ടുണ്ട്. തിരിച്ചറിയാതിരിക്കാന്‍ അതിനെ ഞാന്‍ മണ്ണിലിട്ട് ഉരുട്ടിയിട്ടുണ്ട്. താങ്കള്‍ ജിഹാദിനായി പുറപ്പെടുമ്പോള്‍ ആ മൂക്കുകയര്‍ കയ്യിലെടുക്കണമെന്നാണ് എന്റെ ആഗ്രഹം. ആവശ്യമാണെങ്കില്‍ താങ്കള്‍് അതുപയോഗിക്കുകയോ, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുകയോ ചെയ്യാം. എന്റെ മുടിയിലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പൊടി പുരളുമല്ലോ.'_*

*_'ഞാന്‍ വിധവായ ഒരു സ്ത്രീയാണ്. എനിക്ക് ഭര്‍ത്താവും ആണ്‍മക്കളുമുണ്ടായിരുന്നു. അവരെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. എനിക്ക് ജിഹാദ് നിര്‍ബന്ധമായിരുന്നെങ്കില്‍ ഞാന്‍ യുദ്ധക്കളത്തിലിറങ്ങുമായിരുന്നു.' അവര്‍ തുടര്‍ന്നു. 'എന്റെ ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇനി വീട്ടിലുള്ളത് ഒരു മകന്‍ മാത്രമാണ്. അവന്‍ ഖുര്‍ആന്‍ പഠിച്ചിട്ടുണ്ട്. കുതിരയോട്ടവും, അമ്പേറുമെല്ലാം അവന്‍ പരിശീലിച്ചിട്ടുണ്ട്. രാത്രിയില്‍ നമസ്‌കരിക്കുകയും, പകല്‍ നോമ്പെടുക്കുകുയും ചെയ്യുന്നവനാണ് അവന്‍. പതിനഞ്ച് വയസ്സാണ് അവന്റെ പ്രായം. അവനിപ്പോള്‍ കച്ചവട യാത്രയിലാണ്. താങ്കള്‍ മടങ്ങുന്നതിന് മുമ്പ് അവന്‍ തിരിച്ച് വരികയാണെങ്കില്‍ ഞാനവനെ യുദ്ധത്തിന് പറഞ്ഞയക്കാം. ഞാന്‍ ഇസ്‌ലാമിനെ മുന്‍നിര്‍ത്തി താങ്കളോട് അപേക്ഷിക്കുകയാണ്. എന്റെ ഈ ആവശ്യം താങ്കള്‍ നിരസിക്കരുത്.' ഇത്രയും പറഞ്ഞ ആ സ്ത്രീ മൂക്കുകയര്‍ പുറത്തെടുത്തു. 'ഇത് താങ്കളുടെ ഭാണ്ഡത്തില്‍ വെച്ചാലും. നേരിട്ട്് കാണുമ്പോള്‍ എനിക്ക് സമാധാനമാകുമല്ലോ'._*

Islamic Stories' N' QuotesDove le storie prendono vita. Scoprilo ora