പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷറ് കൂടി അതിന്‍റെ ഉമ്മ മരിച്ചു..
പിതാവ് മജീദ് ആ ചോരക്കുഞ്ഞിനെ ഏറ്റ് വാങ്ങി..കാശ് കൊടുത്തയാള്‍ പെണ്‍കുഞ്ിന് മുലപ്പാല് വാങ്ങിക്കൊടുത്തു..
രണ്ട് വയസ് വരെ പല പല സ്ത്രീകളാ കുട്ടിയെ പണത്തിന് മുലയൂട്ടി..മജീദിക്ക ഫാത്തിമയെന്നാ മകളെ വിളിച്ചു..
ഛര്‍ദിക്കുന്നത് ഉപ്പയുടെ വെളുത്ത ഷര്‍ട്ടിലേക്കും പോക്കറ്റിലേക്കുമായിരുന്നു..
പലപ്പോഴും കടയിലേക്ക് പോവാന്‍ മാറ്റി വരവേ ഉപ്പയുടെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ മറ്റേതും സാധിപ്പിച്ചു..ആ ഉപ്പ മോളെ ചേര്‍ത്ത് പിടിച്ചു...
താരാട്ടു പാടി..പലരും മോളെ നോക്കാനൊര് പെണ്ണ് കെട്ടാന്‍ പറഞ്ഞു..
കൂട്ടാക്കിയില്ല..
''
എന്‍റെ മോളെ മറ്റൊര് സ്ത്രീ അന്യയായേ കാണൂ എന്നയാള് പറഞ്ഞു..
ജോലിക്ക് പോകുമ്പോ വീട്ടിലുള്ളോര് മോളെ നോക്കി..ഉപ്പയുടെ പാട്ടുകേട്ട് ഉപ്പയുടെ കെെച്ചൂടിനുള്ളില്‍ ഒര് പുതപ്പിനുള്ളില്‍ തണുത്ത മഴകളില്‍ പിഞ്ച്മോളുറങ്ങി..
കാലം നീങ്ങി..
ഫാത്തിമ വലുതായി..
ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊര് പെണ്ണ് കെട്ടാത്ത ഉപ്പയെ മോള്‍ക്ക് വല്ലാതെ മതിപ്പായി..
ഉപ്പാക്ക് വേണ്ടി മോളും മോള്‍ക്ക് വേണ്ടി ഉപ്പയും ജീവിച്ചു..
ഫാത്തിമ പതിനെട്ടു തികഞ്ഞു.
.
മൊഞ്ചത്തിപ്പെണ്‍കുട്ടിയായി..
ഉപ്പ നല്ലൊര് ചെക്കനെ കണ്ടുപിടിച്ച് നികാഹ് ചെയ്ത് കൊടുത്തു..ആദ്യ രാത്രിയില്‍ ഭര്‍ത്താവ് ഫാത്തിമയോട് ചോദിച്ചു..
''
നിനക്കീ ലോകത്ത് ഏറ്റവും ഇഷ്ട്ടമാരെയാണ്....സത്യം മാത്രം പറയണം..എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് പറയുകയും വേണ്ടാ..''ഫാത്തിമ ചിരിച്ചു..
''
ഒര് പക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം..ഇപ്പോ എന്‍റെ ഉമ്മച്ചിയെയാണ്..''
ഫാത്തിമയുടെ മറുപടി കേട്ടയാളമ്പരന്നു..ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ ഉപ്പസ്നേഹം അയാളും കേട്ടതാണ്..ആ ഉപ്പയുടെ പേരാണ് അയാള് പ്രതീക്ഷിച്ചതും..
''അല്ല അതിന് നിന്‍റെ ഉമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''
''അതെ അതാണിക്കാ കാരണവും..ഒരിക്കലിതേ ചോദ്യം എന്‍റെ പ്രിയപ്പെട്ട ഉപ്പയും എന്നോട് ചോദിച്ചു..
ഞാനുപ്പയെന്ന് പറഞ്ഞു..ഉപ്പ എന്നെ തിരുത്തി..
അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്‍റുമ്മയെ ആണ്...
കാരണം ഹൃദയവാല്വ് വീക്കായിരുന്ന നിന്‍റെ ഉമ്മച്ചി ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ട് പറഞ്ഞു..പ്രസവം റിസ്ക്കാണെന്ന്..
മാസങ്ങള് പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു..ചിലപ്പോ കുട്ടിയുടെ ജനനത്തോടെ ഉമ്മ ഇല്ലാതായേക്കാം..
ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു..ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനെനിക്കാവൂല്ലാന്ന് പറഞ്ഞു..
അങ്ങനെ ജീവിതം മുഴുക്കെ ഓര്‍ഫനേജ് പഠിച്ച് സന്തോഷകരമായ ഒര് ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്‍റുമ്മച്ചി സ്വന്തം ജീവന്‍ നല്കി പ്രസവിച്ചവളാ മോളേ നിന്നെ..ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ ഒരുമ്മ വെക്കാനോ കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച ഉമ്മച്ചി കഴിഞ്ഞേ മനസിലുണ്ടാവാവൂ ഞാനൊക്കെ..
ഉപ്പ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ ഫാത്തിമ നിന്നു.
..
ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു..
വല്ലാത്ത സ്നേഹമാണ്...ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒര് വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ...
എന്നിട്ടും മോളോട് ഉമ്മയുടെ സ്നേഹത്തിന്‍റെ ത്‌യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന ഉപ്പയുടെ കഥ...അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച ഉമ്മയുടെ കഥ......
തനിക്ക് മൂന്നാം സഥാനത്തിനേ അര്‍ഹതയുള്ളൂ...ല്ലേ..
..അതുമതി.....
ESTÁS LEYENDO
Islamic Stories' N' Quotes
Espiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....