ബിസ്മി യുടെ മഹത്വം

103 5 0
                                    

പുതിയ അധ്യയന വർഷം ആരംഭിച്ചു.പൊന്നോമനകൾ വീട് വിട്ടിറങ്ങി തിരിച്ചെത്തുവോളം മാതാപിതാക്കളുടെ മനസ്സിലൊരു ബേജാറായിരിക്കും;പ്രത്യേകിച്ച് ഇക്കാലത്ത്.അല്ലാഹുവിൻറെ കാവൽ ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ടതില്ല.ഒരു പിശാചിനും നമ്മുടെ മക്കളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല.

മനുഷ്യന്റെ ആജീവനാന്ത ശത്രുവായ പിശാച് മനുഷ്യരിലൂടെ തന്നെയാണ് നമ്മെ പലപ്പോഴും  ബുദ്ധിമുട്ടിക്കുക.ഒരിക്കൽ നബി (സ) യും സ്വഹാബത്തും ഒന്നിച്ച് ഭക്ഷണം കഴിക്കാനിരുന്നു. ഒരു പാത്രത്തിൽ നിന്നാണ് എല്ലാവരും ഭക്ഷണം കഴിക്കുക. നബി (സ) പാത്രത്തിൽ കൈ വെച്ചാലല്ലാതെ അവരാരും കൈ വെക്കാറോ കഴിക്കാറോ ഇല്ല.

പെട്ടെന്ന് ഒരു പെൺകുട്ടി ആരോ തള്ളി കൊണ്ട് വരുന്നത് പോലെ വന്ന് ഭക്ഷണ  പാത്രത്തിൽ കൈ വെക്കാൻ ശ്രമിച്ചു.നബി സ ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു.അപ്പോൾ ഒരു അഹ്റാബി ഇത് പോലെ വന്ന് കൈ വെക്കാൻ ശ്രമിച്ചു,അയാളുടെ കൈയ്യും നബി (സ) പിടിച്ചു.

നബി സ പറഞ്ഞു:പിശാച് ബിസ്മി ചൊല്ലാതെ ഈ ഭക്ഷണം അവന് കൂടി ഉപയോഗിക്കാൻ വേണ്ടിയാണ് ഇവരെ രണ്ടു പേരേയും കൊണ്ട് വന്നത്.അത് കൊണ്ടാണ് ഇവരുടെ കയ്യിൽ ഞാൻ പിടിച്ചതെന്ന്.

അതിനാൽ പിശാചിന്റെയും മനുഷ്യന്റെയും ഉപദ്രവങ്ങളിൽ നിന്നും കാവലുണ്ടാവാൻ താഴെ കൊടുത്ത ദിക്ർ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കുക,സ്കൂളിലേക്കോ കോളേജിലേക്കോ വീട്ടിൽ നിന്നും പുറത്ത് എവിടെ പോവുകയാണെങ്കിലും ചൊല്ലിപ്പിച്ച് പറഞ്ഞു വിടുക.

بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ ، لا حَوْلَ وَلا قُوَّةَ إِلا بِاللَّهِ

ഇത് ചൊല്ലിയാൽ അപ്പോൾ  ഒരു മലക് പറയും:ബുദ്ധിമുട്ടുകൾ നിനക്ക് വരില്ല,എല്ലാ സംരക്ഷണവും നിനക്കുണ്ട്,നീ നേർ വഴിയിൽ സഞ്ചരിച്ചക്കും എന്ന്.പിശാച് മറ്റൊരു പിശാചിനോട് പറയും:ഇവനെ നിനക്കൊരിക്കലും ബുദ്ധിമുട്ടിക്കാനാവില്ല എന്ന്.رواه أبو داودَ والترمذيُّ ، والنِّسائِيُّ وغيرُهمِ

Islamic Stories' N' QuotesWhere stories live. Discover now