_കുറഞ്ഞ സമയം പുണ്യങ്ങളേറെയുള്ള ദികറുകൾ_*

16 2 4
                                    

*🔰 _ദുനിയാവിനേക്കാള്‍ നല്ലത്.._*

_റസൂല്‍ (ﷺ) പറഞ്ഞു : സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയലാണ് സൂര്യപ്രകാശത്തിന് താഴെയുള്ള സകലതിനേക്കാളും എനിക്കിഷ്ടം.”_
_【സ്വഹീഹ് മുസ്‌ലിം】_

*🔰 _സ്വര്‍ഗ്ഗത്തിലെ നിധി.._*

_റസൂല്‍ (ﷺ) പറഞ്ഞു : അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ ? '‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്, എന്നതാണ്..”_
_【സ്വഹീഹുല്‍ ബുഖാരി】_

*🔰 _അന്ത്യദിനത്തില്‍ നന്മയുടെ തുലാസ് കനം തൂങ്ങാന്‍.._*

_റസൂല്‍ (ﷺ) പറഞ്ഞു : “നാവിന് പറയാന്‍ ഏറെ എളുപ്പമുള്ളതും, എന്നാല്‍ മീസാനില്‍ ഏറെ കനം തൂങ്ങുന്നതും, അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതുമായ രണ്ട് വാക്കുകളാണ് : സുബ്ഹാനല്ലാഹി വബി ഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം..”_
_【ബുഖാരി, മുസ്‌ലിം】_

🔰 *_സ്വര്‍ഗ്ഗത്തില്‍ ഒരീത്തപ്പന.._*

_റസൂല്‍ (ﷺ) പറഞ്ഞു : “ആരെങ്കിലും ‘സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി ’ എന്ന് ചൊല്ലിയാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ ഒരീത്തപ്പന നടപ്പെടുന്നതാണ്.”_
_【തിര്‍മിദി, അല്‍ബാനി : സ്വഹീഹ്】_

*🔰 _ഇരട്ടി പ്രതിഫലമുള്ള ദിക്ര്‍.._*

_റസൂല്‍ (ﷺ) പറഞ്ഞു : “ഞാന്‍ നിനക്കുശേഷം നാല് വാചകങ്ങള്‍ മൂന്നുതവണ ഉരുവിട്ടു. നീ ഇന്ന് രാവിലെ മുതൽ ചൊല്ലിയ ദിക്റുകളെക്കാളും  (മീസാനില്‍) കനം തൂങ്ങുന്നവയാണവ:_
_【സ്വഹീഹ് മുസ്‌ലിം】_

✅ *_سُبحَان الله وبِحمدهِ عَددَ خَلقهِ ، ورِضا نَفسِه ، وزِنةَ عَرشهِ ، ومِدادَ كَلماتِه_*

_(അര്‍ത്ഥം: അല്ലാഹുവിന്‍റെ സൃഷ്ടികളുടെ അത്രയും, അവന്‍റെ തൃപ്തിയുടെ അത്രയും, അവന്‍റെ അർഷിന്റെ ഗനവോളവും, അവന്‍റെ വചനങ്ങള്‍ എഴുതപ്പെടുന്നതെന്തുകൊണ്ടോ അത്രയും ഞാന്‍ അവനെ പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നു)_

Hai finito le parti pubblicate.

⏰ Ultimo aggiornamento: Dec 14, 2020 ⏰

Aggiungi questa storia alla tua Biblioteca per ricevere una notifica quando verrà pubblicata la prossima parte!

Islamic Stories' N' QuotesDove le storie prendono vita. Scoprilo ora