💞💞 *ഇബ്രാഹിം നബി (അ)💕

336 6 0
                                    


✍✍✍✍✍✍✍✍
*ഇബ്രാഹീം നബി  (അ) ഈ പേര്* *കേൾക്കാത്തവരുണ്ടാകില്ല ഇബ്രാഹീം എന്ന പേരിൽ ഒരധ്യായം* *തന്നെ ഖുർആനിലുണ്ട് വിശ്വാസികളുടെ ആരാധനകളിൽ നമ്മുടെ നബി മുഹമ്മദ്  (സ) യൊടൊപ്പം* നിരന്തരം പറയപ്പെടുന്ന ഏക പ്രവാചകനാമം ഈ നാമം അനശ്വരമായതെങ്ങനെ കാരുണ്യത്തിന്റെ പ്രവാചകനായ ഇബ്രാഹീം നബി  (അ) അഗ്നിയെ ഉദ്യാനമാക്കിയതെങ്ങനെ ? ഞാൻ ഇബ്രാഹീം നബി  (അ)യുടെ പ്രാർത്ഥനയിൽ പ്രതിപാദിച്ച പ്രവാചകനാണെന്ന് നബി  (സ)പോലും പറഞ്ഞ് അഭിമാനിച്ചു അവിടുന്ന് ഒരു പ്രസ്ഥാനമായിരുന്നുവെന്നാണല്ലോ  ഖുർആൻ പരിചയപ്പെടുത്തിയത്

ഓരോ വിശ്വാസിക്കും വിശിഷ്യാ ഹജ്ജ് കർമ്മത്തിനായി പോകുന്ന ഓരോ മലയാളി ഹാജിമാർക്കും ഇതൊരു മുതൽകൂട്ടായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

ഇബ്രാഹീം നബി  (അ) മുസ്ലിംകളും ക്രിസ്ത്യാനികളും യഹൂദന്മാരും മറ്റു മതക്കാരും ആദരവോടെ ഓർമ്മിക്കുന്ന പേര് ഇസ്മാഈൽ (അ) മൂത്ത പുത്രൻ, ഇസ്ഹാഖ് (അ)രണ്ടാമത്തെ പുത്രൻ, ഇസ്ഹാഖ്  (അ)ന്റെ പുത്രൻ യഹ്ഖൂബ് (അ) യഹ്ഖൂബ്  (അ)ന്റെ പരമ്പരയാണ് ഇസ്രാഈൽ സന്തതികൾ ഈ പരമ്പരയിൽ നിരവധി പ്രവാചകന്മാർ വന്നു അവരിൽ അവസാനത്തെ നബിയാണ് ഈസാ(അ) ഇസ്മാഈൽ (അ)ന്റെ പരമ്പരയിൽ ഒരൊറ്റ പ്രവാചകനേ വന്നുള്ളൂ മുഹമ്മദ് നബി  (സ) തങ്ങൾ ശക്തമായ രണ്ട് പരമ്പരകൾ അവ സംഗമിക്കുന്നത് ഇബ്രാഹീം  (അ)ൽ ആ പ്രവാചകനെ എല്ലാവരും അടുത്തറിയണം അതിനുവേണ്ടിയുള്ള ഒരെളിയ ശ്രമമാണ് ഈ ചരിത്രം

പ്രവാചകന്മാരുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ  (അ) എന്നു കാണാം അലൈഹിസ്സലാം എന്ന അറബി പദത്തിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ രക്ഷ അദ്ദേഹത്തിൽ ഉണ്ടാവട്ടെ എന്നാണ് അർത്ഥം സ്ത്രീകളുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ  (റ) കൊടുത്തിട്ടുണ്ട് റളിയല്ലാഹു അൻഹാ എന്നതിന്റെ ചുരുക്കമാണ് അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്നാണ് അർത്ഥം മുഹമ്മദ് നബിയുടെ കൂടെ ബ്രാക്കറ്റിൽ  (സ) എഴുതുന്നു സല്ലല്ലാഹു അലൈഹി വസല്ലം എന്നതിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ ഗുണവും രക്ഷയും അദ്ദേഹത്തിലുണ്ടാവട്ടെ എന്ന് അർത്ഥം💞

__________________________

Dont forget to vote and comment... 😊

Islamic Stories' N' QuotesWhere stories live. Discover now