🌹💕ഭാഗം - 6💕🌹

59 4 0
                                    

💞💞 *ഇബ്രാഹീം നബി  (അ)ചരിത്രം*
🔹🔹🔹🔹🔹🔹🔹🔹🔹
*

🔹🔹🔹🔹🔹🔹🔹🔹🔹
*തകർന്നു വീണ വിഗ്രഹങ്ങൾ
🔹🔹🔹🔹🔹🔹🔹🔹🔹

*വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപനയും ഇറാഖിൽ വലിയ തോതിൽ നടന്നിരുന്നു എഴുപത്തിരണ്ട് തരം വിഗ്രഹങ്ങൾ പല* *വലിപ്പത്തിലുള്ളവ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും വിഗ്രഹങ്ങൾ നിർമ്മിച്ചിരുന്നു സ്വർണ്ണ* *വിഗ്രഹത്തിന് വമ്പിച്ച വിലയാണ് അവ* ധനികന്മാർക്കുള്ളതാണ് സാധാരണക്കാർക്കും ഇടത്തരക്കാർക്കും അവ സ്വന്തമാക്കാനാവില്ല  ഏറ്റവും വലിയ വിഗ്രഹത്തിന്റെ കണ്ണുകളിൽ രത്നങ്ങൾ പതിച്ചിട്ടുണ്ട് അവ വെട്ടിത്തിളങ്ങും ഭക്തജനങ്ങളെ കാണുമ്പോൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോക്കും പോലെ തോന്നും പാമരജനങ്ങൾ നിർവൃതികൊള്ളും മനുഷ്യ രൂപത്തിൽ മാത്രമല്ല വിഗ്രഹങ്ങൾ വൃക്ഷങ്ങൾ, പക്ഷികൾ, മറ്റു പല ജന്തുക്കൾ ഇവയുടെ രൂപത്തിലും വിഗ്രഹങ്ങൾ ധാരാളമുണ്ടായിരുന്നു

ചില ചരിത്രകാരന്മാർ ഇങ്ങിനെ പറയുന്നു; 

നംറൂദ് രാജാവിന്റെ ജനത കൊല്ലത്തിലൊരിക്കൽ ഒരു നിശ്ചിത ദിവസം പെരുന്നാൾ ആഘോഷിക്കും ജനങ്ങളെല്ലാം പകൽസമയത്ത് വിശാലമായ മൈതാനിയിൽ ഒരുമിച്ചുകൂടും പലതരം വിനോദങ്ങളിൽ ഏർപെടും എല്ലാവരും ഒത്തുകൂടുന്ന മഹാമേളയാണത്  ആ വർഷവും പെരുന്നാൾ വന്നു ജനങ്ങളെല്ലാം കൂട്ടംകൂട്ടമായി മൈതാനിയിലേക്ക് പോവുന്നു അവർ ഇബ്രാഹീമിനെയും ക്ഷണിച്ചു ഇബ്രാഹീം കുറെയാളുകളോടൊപ്പം പുറപ്പെട്ടു കുറെദൂരം നടന്നിട്ട് ഒരിടത്തിരുന്നു നല്ല സുഖമില്ല ഞാനൽപം വിശ്രമിക്കട്ടെ നിങ്ങൾ പൊയ്ക്കൊള്ളൂ ഇബ്രാഹീം പറഞ്ഞു : കൂടെയുള്ളവർ പോയി

ജനങ്ങൾ കൂട്ടം  കൂട്ടമായി ഇബ്രാഹീമിന്റെ മുമ്പിലൂടെ ഒഴികിക്കൊണ്ടിരുന്നു കുറെ നേരം കഴിഞ്ഞപ്പോൾ ഒഴുക്ക് നിലച്ചു വഴികൾ വിജനമായി ഇബ്രാഹീം ഒറ്റക്കായി ഇബ്രാഹീം അവിടെ നിന്നെഴുന്നേറ്റു നടന്നു ആരാധനാലയം അതിന്നകത്ത് വിഗ്രഹങ്ങൾ ജീവനില്ലാത്ത വസ്തുക്കൾ അവയെ തല്ലിയുടയ്ക്കണം മുഖം ഗൗരവം പൂണ്ടു നല്ലൊരു കോടാലിയെടുത്തു ആരാധനാലയത്തിൽ പ്രവേശിച്ചു മൈതാനിയിലെ വിനോദ പരിപാടികൾ കഴിഞ്ഞാൽ എല്ലാവരും ഇവിടെയെത്തും പിന്നെ ആരാധന നടക്കും ബിംബങ്ങളുടെ മുമ്പിൽ ധാരാളം ഭക്ഷ്യവസ്തുക്കൾ വെച്ചിട്ടുണ്ട് ഭക്തന്മാർക്ക് വിതരണം ചെയ്യാനുള്ളതാണ്

Islamic Stories' N' QuotesDove le storie prendono vita. Scoprilo ora