💍🌷💍 ഉമർ ഖിസ്സ💍🌷💍
അബുല്ലാഹിബ്നുഷഹ്റ പറഞ്ഞു എന്റെ ഉപ്പ എന്റെ കയ്യുംപിടിച്ചു ദർബാർഹാളിലേക്ക് കൊണ്ടുപോയി.
അപ്പോൾ നിനക്ക് കേൾക്കണോ ഉമറെ...
അവൾ രാജാവിന്റെ കയ്യുംപിടിച്ചു മറുവശത്തിന്ന് വരുകയാ.
ഉമൈമ എന്നെ കണ്ടതും ഉപ്പാൻ്റെ കൈ വിട്ട് ഓടി എന്റെടുത്തുവന്നു എന്നെയങ്ങനെ നോക്കി ഹൈവാ... എന്നുപറഞ്ഞു എന്റെ കയ്യുംപിടിച്ചു ഓടി ഞങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ പോയിരുന്നു.
മറ്റു മന്ത്രിമാരും പരിവാരങ്ങളൊക്കെ ചുറ്റുമുണ്ട്.
രാജാവ് ഒരു കരാർ എഴുത്തുകാരനെ കൊണ്ടുവന്നു.
അയാൾ രണ്ടു തോൽക്ക ഷ്ണം കൊണ്ടുവന്നു പകർത്തിഎഴുതി.
അതിൽ രാജാവും മന്ത്രിയും ഒപ്പിട്ടു.രണ്ടുപേരും പരസ്‌പരം കൈമാറി ആ സദസ്സിൽ വായിച്ചുകേൾപിച്ചു
രണ്ടുപേരും ഓരോ കോപ്പി കൈവശം വെച്ചു സന്തോഷപൂർവ്വം സദസ്സ് പിരിഞ്ഞു.എന്നാ നിനക്ക് കേൾക്കണോ ഉമറെ
കരാർ ഒപ്പിട്ടു മൂന്നുമാസം കഴിയുംമുൻപ് എന്റെ വാപ്പ സംശയിച്ചതുപോലെ എന്റെ വാപ്പാ ഷെഹ്‌റ മരിച്ചു.
പിന്നെ പുതിയ മന്ത്രിയും കുടുംബവും കൊട്ടാരത്തിലേക്ക് വന്നു.
അതോടെ പഴയ മന്ത്രിയുടെ ഭാര്യയും മകനും അവഗണനയുടെ അവതാളത്തിലുമെത്തി.ആത്മാഭിമാനം ആരുടെമുന്നിലും പണയംവെക്കാത്ത എന്റെ പ്രിയപ്പെട്ട മാതാവ് ഒരു രാത്രി എന്റെ കയ്യുംപിടിച്ചു പുറത്തിറങ്ങി. നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ എത്തിപ്പെട്ടത് ശാമിലാണ്.
അവിടുത്തെ നല്ലവരായ ജനങ്ങൾ ഞങ്ങൾക്ക് വീട് ഉണ്ടാക്കിതന്ന്.
ഞങ്ങൾ ആ കൊച്ചുവീട്ടിൽ ജീവിതമാരംഭിച്ചു.
എന്നെ പോറ്റാൻ എന്റെ മാതാവ് അയൽപക്കത്തെ വീടുകളിൽ ജോലിക്കുപ്പോയി.
എനിക്ക് കൈകരുത്തും മെയ് കരുത്തുമായപ്പോൾ ഞാൻ ജോലിക്കുപ്പോയി.ഒരുകാലത്ത് റോമിലെ കൊട്ടാരത്തിൽ ജീവിച്ച എന്റെ ജോലിയെന്താണെന്നു അറിയണോ നിനക്ക്!
സിറിയൻ പട്ടണത്തിൽ ലോക്കത്തിന്റെ ഏത് മുക്കുമൂലകളിൽനിന്നും വരുന്ന കാഫിലകൂട്ടങ്ങളുടെ ചരക്കിറക്കുക. അവർക്കു പുതിയ ചരക്കു കയറ്റികൊടുക്കുക.റോമിലെ മന്ത്രിയുടെ മകനായ ഞാൻ സിറിയൻമാർക്കറ്റിലെ കേവലം ഒരു കൂലിത്തൊഴിലാളിയാണ് ഞാൻ. അതിനിടക്ക് എന്റെ ഉമ്മയും മരിച്ചു.
ഇതൊക്കെ കേട്ട് ഉമർ (റ) പറഞ്ഞു നീ ഇനിയും ആ പെണ്ണിനെ അന്നേഷിച്ചു പോവാണോ.
വിട്ടേക്കെടോ നമുക്ക് വേറെ തപ്പാം.അബ്‌ദുല്ല: നീ വിചാരിക്കുപോലെ ഞാനാ പെണ്ണിനെ അന്ന്യേഷിച്ചു പോവുകയല്ല. ഒരു വിവരമറിഞ്ഞിട്ടു പോവുകയാണ്.
തുടരും::..
YOU ARE READING
Islamic Stories' N' Quotes
Spiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....