*നല്ല സ്വഭാവത്തിന്റെ ശ്രേഷ്ഠത*

72 2 0
                                    


🌺☘🌺☘🌺☘🌺☘🌺

*بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ*

1) റസൂൽ (ﷺ) പറഞ്ഞു :
"പ്രവർത്തിയുടെ തുലാസിൽ ഒരുവന്റെ നല്ല സ്വഭാവതിനേകാൾ ഘനം കൂടിയതൊന്നും ഉണ്ടാവില്ല."
(അൽ-ബുഖാരി)

2) റസൂൽ (ﷺ) പറഞ്ഞു :
"ആര് അവൻറെ പക്കൽ ന്യായം ഉണ്ടായിട്ടും തർക്കിക്കുന്നത് ഒഴിവാക്കുന്നുവോ അവൻ ഞാൻ സ്വർഗ്ഗത്തിന്റെ അടി ഭാഗത് ഒരു വീട് ഉറപ്പ് നല്കുന്നു, ആര് തമാശക്ക് പോലും കള്ളം പറയുന്നത് ഒഴിവാക്കുന്നുവോ അവൻ ഞാൻ സ്വർഗ്ഗത്തിന്റെ മധ്യഭാഗത് ഒരു വീട് ഉറപ്പ് നല്കുന്നു, ആര് അവന്റെ സ്വഭാവം നന്നാകുന്നുവോ അവൻ ഞാൻ സ്വർഗ്ഗത്തിന്റെ ഏറ്റവും ഉയർന്ന സമനിലയിൽ ഒരു വീട് ഉറപ്പു നല്കുന്നു"
(അബു ദാവൂദ്)

3) റസൂൽ (ﷺ) പറഞ്ഞു :
"അല്ലാഹുവിന്റെ അടിമകളിൽ വെച്ച്‌ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള അടിമകൾ ഏറ്റവും നല്ല സ്വഭാവഗുണമുള്ളവരാകുന്നു."
(അത്‌-തബറാനി)

4) റസൂൽ (ﷺ) പറഞ്ഞു :
"നിങ്ങളിൽ വെച്ച്‌ ഏറ്റവും നല്ലവൻ ഏറ്റവും നല്ല സ്വഭാവഗുണം ഇല്ലവനാകുന്നു."
(അൽ-ബുഖാരി)

5) റസൂൽ (ﷺ) പറഞ്ഞു :
"ഒരുവന് നല്ല സ്വഭാവം ഉണ്ടെങ്കിൽ, രാത്രി സമയങ്ങൾ നമസ്കാരത്തിൽ ചിലവയിക്കുന്നവന്റെ അതേ പദവിയിൽ എത്തിയേക്കാം."
(അൽ-ബുഖാരി)

6) റസൂൽ (ﷺ) പറഞ്ഞു :
"ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗ്ഗത്തിലേക് എത്തിക്കുന്ന കാര്യം ഞാൻ പറഞ്ഞ്‌ തരട്ടെയോ ? അത് അല്ലാഹുവിനെ കുറിച്ചുള്ള ബോധവും നല്ല സ്വഭാവങ്ങളുമത്രേ."
(അൽ-ബുഖാരി)

ഇനി എന്താണ് നല്ല ഏറ്റവും നല്ല സ്വഭാവം ???

7) റസൂൽ (ﷺ) പറഞ്ഞു :
"നിങ്ങളോട് പെട്ടെന്ന് ബന്ധം വിച്ഛേദിച്ചവരോട് ബഹുമാനത്തോട് തന്നെ പെരുമാറുക, നിങ്ങൾക് നൽകാതെ പിടിച്ച്‌ വെച്ചവർക് ഉദാരമായി നൽകുക, നിങ്ങളോട് തെറ്റ് ചെയ്തവർക് പൊറുത്തു കൊടുക്കുക. ഇതാണ് ഏറ്റവും നല്ല സ്വഭാവം."
(ഇമാം അഹ്മദ്)

ബന്ധം വിച്ഛേദിച്ചവരോടും, നിങ്ങൾക് നൽകാതെ പിടിച്ചു വെക്കുന്നവരോടും, നിങ്ങളോട് തെറ്റ് ചെയ്യുന്നവരോടും ഇങ്ങനെ ആണ് പെരുമാറേണ്ടതെങ്കിൽ ഇതൊന്നും നിങ്ങളോട് ചെയ്യാത്തവരോട് എങ്ങനെ പെരുമാറണം എന്ന് ഒന്ന് ആലോചിച്ച്‌ നോക്കുക. പ്രതേകിച്ച്‌ സ്വന്തം കുടുംബാംഗളോട്.

അള്ളാഹു നമ്മളെ ഏവരെയും നല്ല സ്വഭാവഗുണങ്ങൾ കൊണ്ട് അനുഗ്രഹിച്ച്‌ അവന്റെ ഇഷ്ടദാസന്മാരിൽ ഉള്പെടുത്തുമാറാകട്ടെ...ആമീൻ...

*⚠ ജീവിതത്തിൽ പകർത്തുവാനും മറ്റുള്ളവർക്‌ ഷെയർ ചെയ്യാനും മറക്കരുത് ✅*

Islamic Stories' N' QuotesWhere stories live. Discover now